ജാപ്പനീസ് കം ബാക്ക്...! സൗഹൃദ മത്സരത്തില്‍ ബ്രസീലിനെ അട്ടിമറിച്ച് ജപ്പാൻ

ആദ്യപകുതിയില്‍ ബ്രസീല്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്നിരുന്നു

ജപ്പാനെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് പരാജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കാനറിപ്പടയെ ജപ്പാന്‍ അട്ടിമറിച്ചത്. ആദ്യപകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടുനിന്ന ബ്രസീലിനെ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകളടിച്ചാണ് ജപ്പാന്‍ തോല്‍പ്പിച്ചത്.

FT: Japan 3-2 BrazilCARLO ANCELOTTI BRAZIL HAS NOW LOST 2 GAMES WITH BRAZIL ALREADY, VS BOLIVIA AND NOW VS JAPAN! pic.twitter.com/TjJ80KYAlV

മത്സരത്തില്‍ ബ്രസീലാണ് ആദ്യം ലീഡെടുത്തത്. 26-ാം മിനിറ്റില്‍ പൗലോ ഹെന്റിക്കാണ് ബ്രസീലിനെ മുന്നിലെത്തിച്ചത്. 32-ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയിലൂടെ ബ്രസീല്‍ ലീഡ് ഇരട്ടിയാക്കി.

എന്നാല്‍ രണ്ടാം പകുതിയില്‍ ജപ്പാന്റെ തിരിച്ചുവരവാണ് കാണാന്‍ സാധിച്ചത്. 52-ാം മിനിറ്റില്‍ തകുമി മിനാമിനോയിലൂടെ ഒരുഗോള്‍ തിരിച്ചടിച്ച ജപ്പാന്‍ പത്ത് മിനിറ്റിനുള്ളില്‍ ബ്രസീലിനൊപ്പമെത്തുകയും ചെയ്തു. 62-ാം മിനിറ്റില്‍ കീറ്റോ നകാമുറയാണ് ജപ്പാന്റെ സമനില ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ 71-ാം മിനിറ്റില്‍ അയാസെ ഉയിദ നേടിയ ഗോളില്‍ ജപ്പാന്‍ മുന്നിലെത്തി. വിജയഗോള്‍ തിരിച്ചടിക്കാന്‍ ബ്രസീലിന് കഴിയാതിരുന്നതോടെ ജപ്പാന്‍ 3-2ന്റെ അട്ടിമറി വിജയം സ്വന്തമാക്കി.

Content Highlights: Japan beats Brazil in International Friendly Match

To advertise here,contact us