IFA SHIELD ; യുനൈറ്റ്ഡ് സ്‌പോർട്‌സ് ക്ലബ്ബിനെതിരെ ഗോകുലം കേരള ഇന്നിറങ്ങും

വെസ്റ്റ് ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക

രാജ്യത്തെ പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ ഐഎഫ്എ ഷീൽഡിൽ ഗോകുലം കേരള എഫ്സി ഇന്ന് യുനൈറ്റഡ് സ്‌പോർട്‌സ് ക്ലബ്ബിനെ നേരിടും. വെസ്റ്റ് ബംഗാളിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇന്ന് ഉച്ചക്ക് 2.30നാണ് മത്സരം ആരംഭിക്കുന്നത്.

ഗ്രൂപ്പ് ബി-യിലെ ആദ്യകളിയിൽ ഐഎസ്എൽ ചാമ്പ്യന്മാരായ മോഹൻ ബഗാൻ ഗോകുലത്തെ 5-1ന് തകർത്തിരുന്നു. പുതിയ സ്പാനിഷ് പരിശീലകൻ ജോസ് ഹേവിയക്ക് കീഴിലാണ് ഗോകുലം ണ്ടാം അങ്കത്തിന് ഇറങ്ങുന്നത്.കോഴിക്കോട്ടുകാരനായ ഗോൾ കീപ്പർ ഷിബിൻരാജാണ് ഗോകുലത്തിന്റെ നായകൻ.

മൂന്ന് വർഷത്തെ ഇടവേളക്കുശേഷമാണ് ടൂർണമെന്റ് പുനരാരംഭിച്ചത്. ഇക്കുറി 125-ാം പതിപ്പാണ്. 2021ൽ റിയൽ കശ്മീരാണ് അവസാനമായി ജേതാക്കളായത്.

Content Highlights- Gokulam Fc Will face United SC in IFA Sheild

To advertise here,contact us