സെൽസോ ഗോളിൽ അർജന്റീന; വെനസ്വേലക്കെതിരെ ജയം

മെസ്സി ഇല്ലാതിരുന്നിട്ടും മത്സരത്തിൽ ഉടനീളം വമ്പൻ ആധിപത്യം സൃഷ്ടിക്കാൻ സ്‌കലോണിക്കും കൂട്ടർക്കും സാധിച്ചു

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വെനസ്വേലക്കെതിരെ അർജന്റീനക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റൈൻ സംഘം വിജയിച്ചത്. സൂപ്പർതാരം ലയണൽ മെസ്സി ഇല്ലാതെയാണ് അർജന്റൈൻ സംഘം കളത്തിലിറങ്ങിയത്. മെസ്സി ഇല്ലാതിരുന്നിട്ടും മത്സരത്തിൽ ഉടനീളം വമ്പൻ ആധിപത്യം സൃഷ്ടിക്കാൻ സ്‌കലോണിക്കും കൂട്ടർക്കും സാധിച്ചു. മിഡ്ഫീൽഡർ ജിയൊവനി ലോ സെൽസോയാണ് ചാമ്പ്യൻമാർക്കായി വല കുലുക്കിയത്.

4-2-2-2 എന്ന ഫോർമേഷനിലായിരുന്നു അർജന്റീന കളത്തിലിറങ്ങിയത്. മത്സരത്തിലുടനീളം അറ്റാക്ക്് ചെയ്ത് കളിച്ച അർജന്റീന വെനസ്വേല ഗോൾ മുഖത്തെ ലക്ഷ്യമാക്കി നിരന്തരമായ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. 31ാം മിനിറ്റിലാണ് സെൽസോ അർജന്റീനക്ക് വേണ്ടി ഗോൾ സ്വന്തമാക്കിയത്. ലൗത്താറോ മാർട്ടിനസാണ് ഗോളിന് വഴിയൊരുക്കിയത്. മത്രത്തിൽ11 ഷോട്ടാണ് അർജന്റീന ഗോൾ ലക്ഷ്യമാക്കി ഉതിർത്തത്.

69 ശതമാനത്തോളം സമയം പന്ത് നിലനിർത്താനും അർജന്റീനക്ക് സാധിച്ചു. അതേസമയം നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് സ്‌ക്വാഡിൽ എയ്ഞ്ചൽ ഡി മരിയയും, എൻസോ ഫെർണാണ്ടസും ഒഴികെ ഒഴികെ മുഴുവൻ അംഗങ്ങളും ടീമിലുണ്ട്. ലയണൽ മെസ്സിയാണ് ടീമിന്റെ ക്യാപ്റ്റൻ. ടീമിന്റെ കോച്ചായി ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും.

ലോകകപ്പ് ജേതാക്കളായ അർജന്റീനയെ കേരളത്തിലെത്തിക്കുന്നതിൽ റിപ്പോർട്ടർ ടിവിയാണ് ചുക്കാൻ പിടിച്ചത്. ഫുട്‌ബോളിനെ അത്രയേറെ ആരാധിക്കുന്ന കേരളത്തിന്റെ മണ്ണിൽ അർജന്റീനയെ പോലെയൊരു ടീമിനെ എത്തിക്കുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ വലിയൊരു അടയാളപ്പെടുത്തലായിരിക്കും

കേരളത്തിൽ വരുന്ന അർജന്റീന സ്‌ക്വാഡ്;

ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പാലസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റൻ റൊമേറോ, നഹ്വൽ മൊളിനോ.

അർജന്റീനക്ക് എതിരാളികളായി ഓസ്‌ട്രേലിയയാണ് എത്തുക. റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ ഇക്കാര്യം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Content Highlights: Argentina Win against Venezuela

To advertise here,contact us