വിനീഷ്യസിന് ഡബിൾ; വിയ്യാറയലിനെ തോൽപ്പിച്ച് റയൽ ലാലിഗ തലപ്പത്ത്

റയൽ മാഡ്രിഡ് ലാ ലിഗ തലപ്പത്ത്.

വിയ്യാറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റയൽ മാഡ്രിഡ് ലാ ലിഗ തലപ്പത്ത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടിയപ്പോൾ കീലിയൻ എംബാപ്പെയും ഗോൾ കണ്ടെത്തി. 47 , 69 എന്നീ മിനിറ്റുകളിലായിരുന്നു വിനീഷ്യസിന്റെ ഗോൾ. 81-ാം മിനിറ്റിൽ നേടിയ പെനാൽറ്റി ഗോളാക്കി മാറ്റി എംബാപ്പെ ലീഡ് ഉയർത്തി.

നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് ഏഴ് ജയവും ഒരു തോൽവിയുമായി 21 പോയിന്റാണ് റയലിനുള്ളത്. ഏഴ് മത്സരങ്ങളിൽ നിന്ന് 6 ജയവും ഒരു സമനിലയുമുള്ള ബാഴ്‌സലോണയ്ക്ക് 19 പോയിന്റാണ്.

Content Highlights: Vinicius scores a double; Real Madrid top La Liga after defeating Villarrea

To advertise here,contact us