പ്രീമിയര് ലീഗില് വെസ്റ്റ് ഹാം യുണൈറ്റഡിനെ തകര്ത്ത് ആഴ്സണല് എഫ്സി. എതിരില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് ഗണ്ണേഴ്സ് സ്വന്തമാക്കിയത്. ആഴ്സണലിന് വേണ്ടി ഡെക്ലാന് റൈസും ബുകായോ സാകയും വല കുലുക്കി. വിജയത്തോടെ പോയിന്റ് ടേബിളില് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനും ആഴ്സണലിന് സാധിച്ചു.
എമിറേറ്റ്സ് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് ഡെക്ലാന് റൈസാണ് ആദ്യം ഗോള് നേടിയത്. 38-ാം മിനിറ്റിലായിരുന്നു വെസ്റ്റ് ഹാമിന്റെ വല ആദ്യമായി കുലുങ്ങിയത്. 67-ാം മിനിറ്റില് പെനാല്റ്റിയിലൂടെ ബുകായോ സാകയും ഗോള് നേടി.
വിജയത്തോടെ ലിവര്പൂളിനെ മറികടന്ന് ആഴ്സണല് തല്ക്കാലത്തേക്കെങ്കിലും ഒന്നാം സ്ഥാനത്തേക്ക് എത്തി. ഏഴ് മത്സരങ്ങളില് അഞ്ച് വിജയവും 16 പോയിന്റുമാണ് ആഴ്സണലിന്റെ സമ്പാദ്യം.
Content Highlights: Premier League 2025-26: Arsenal clinches win as Saka, Rice find the net