ഗോണ്‍സാലോ റാമോസിന്റെ നിര്‍ണായകഗോള്‍; ആവേശപ്പോരില്‍ ബാഴ്‌സലോണയെ വീഴ്ത്തി പിഎസ്ജി

90-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ നിർണായക ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.

ചാമ്പ്യന്‍സ് ലീഗിലെ ബാഴ്സലോണയ്ക്കെതിരായ ആവേശപ്പോരാട്ടത്തില്‍ പിഎസ്ജിക്ക് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പിഎസ്ജി ബാഴ്സയെ തകർത്തത്. 90-ാം മിനിറ്റില്‍ ഗോണ്‍സാലോ റാമോസ് നേടിയ നിർണായക ഗോളാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.

ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബാഴ്സലോണയാണ് ലീഡെടുത്തത്. മത്സരത്തിൻ്റെ 19-ാം മിനിറ്റിൽ ഫെറാൻ ടോറസ് ബാഴ്‌സലോണയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ പിഎസ്ജി ഒപ്പമെത്തി. നൂനോ മെൻഡസ് നൽകിയ പാസിൽ 19കാരനായ സെനി മയൂലുവാണ് പിഎസ്ജിയുടെ സമനില ​ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ വിജയ​ഗോളിനായി ഇരുടീമുകളും പരിശ്രമിച്ചു. എന്നാൽ 90-ാം മിനിറ്റിൽ വിജയം പിഎസ്ജി പിടിച്ചെടുത്തു. ​ഗോൺസാലോ റാമോസിന്റെ കിടിലൻ ഫിനിഷാണ് പിഎസ്ജിക്ക് വിജയം സമ്മാനിച്ചത്.

Content Highlights: PSG beat Barcelona in the Champions League

To advertise here,contact us