പലസ്തീന് വീണ്ടും ഐക്യദാർഢ്യം; സ്പാനിഷ് മണ്ണിൽ സൗഹൃദ ഫുട്ബാൾ കളിക്കാൻ വംശഹത്യ ഇരകളെത്തുന്നു

ഗസയിലെ ഇസ്രയേൽ വംശഹത്യക്കെതിരെ ശക്തമായ നിലപാട് എടുത്ത രാജ്യമാണ് സ്​പെയിൻ.

ഗസയിലെ ഇസ്രയേൽ വംശഹത്യക്കെതിരെ ശക്തമായ നിലപാട് എടുത്ത രാജ്യമാണ് സ്​പെയിൻ. അന്താരാഷ്ട്ര വേദികളിൽ ഇസ്രായേലിനെതിനെതിരെ പ്രതികരിച്ച സ്‌പെയ്ൻ ഭരണകൂടം പ്രതിഷേധം ഫുട്ബോൾ ലോകത്തേക്കും വ്യാപിചിപ്പിച്ചിരുന്നു.

ഇസ്രായേൽ ലോകകപ്പിന് യോഗ്യത നേടിയാൽ ​2026 ഫിഫ ലോകകപ്പിൽ സ്പനിഷ് ടീമിനെ അയക്കുന്നതിൽ പോലും രണ്ടാമതൊന്ന് ആലോചിക്കുമെന്നായിരിക്കുന്നു സ്പാനിഷ് ഫുട്ബാൾ ഫെഡറേഷൻ പറഞ്ഞിരുന്നത്.

ഇപ്പോഴിതാ പലസ്തീൻ ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി തങ്ങളുടെ മണ്ണിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ബാസ്‌ക് ഫുട്ബോൾ ഫെഡറേഷൻ.

നവംബർ 15ന് സ്പാനിഷ് ലാ ലിഗ ക്ലബായ അത്‍ലറ്റിക് ബിൽബാവോയുടെ മൈതാനത്ത് പലസ്തീൻ ദേശീയ ടീമും ബാസ്ക് ദേശീയ ടീമും തമ്മിൽ സൗഹൃദ മത്സരം കളിക്കും. യുവേഫയുടെയും ഫിഫയുടെയും അംഗീകാരമില്ലാ​ത്ത സ്വതന്ത്ര ഫെഡറേഷനാണ് ബാസ്ക് .രാജ്യം എന്ന നിലയിൽ സ്​പെയിനിന്റെ ഭാഗമെങ്കിലും, എല്ലാതരത്തിലും സ്വതന്ത്രമായ ആശവും നിലപാടുമുമുള്ള നാടാണിത്.

രണ്ടു വർഷത്തിലേക്ക് എത്തുന്ന ഗസ്സയിലെ ഇസ്രായേൽ വംശഹത്യയുടെ ഇരകൾക്കുള്ള ഐക്യദാർഢ്യമായാണ് ഫലസ്തീൻ ദേശീയ ടീമുമായുള്ള സൗഹൃദ മത്സരം സംഘടിപ്പിക്കുതെന്ന് ഫെഡറേഷനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Content Highlights -Palestine to play friendly match in Spain this November

To advertise here,contact us