മേജർ സോക്കർ ലീഗിൽ ഇന്റർമയാമി് തകർപ്പൻ വിജയം. ലയണൽ മെസിയുടെ മികച്ച പ്രകടനമാണ് മത്സരത്തിൽ കണ്ടത്. രണ്ട് ഗോളടിച്ച മെസി ഒരു അസിസ്റ്റും നൽകി കളം നിറഞ്ഞു. ഡി സി യുണൈറ്റഡ് നേടിയ രണ്ട് ഗോളിനെതിരെ മൂന്ന് ഗോളടിച്ചാണ് മയാമിയുടെ വിജയം.
35ാം മിനിറ്റിൽ ടാഡിയോ അല്ലെൻഡെയിലൂടെ ഇന്റർ മയാമിയാണ് ആദ്യം മുന്നിലെത്തിയത്. മെസിയാണ് ഗോളിന് വഴിയൊരുക്കിയത്. ഇതോടെ ആദ്യപകുതി പിരിയുമ്പോൾ മയാമി 1-0ത്തിന് മുന്നിലെത്തി. ഈ സീസണിലെ മെസിയുടെ 12ാം അസിസ്റ്റായിരുന്നു ഇത്. രണ്ടാം പകുതിയിൽ ഡി സി യുണൈറ്റഡ് സമനില ഗോൾ നേടി. ക്രിസ്ത്യൻ ബെന്റെകെയിലൂടെയാണ് ഡിസി സമനില ഗോളടിച്ചത്.
എന്നാൽ 66-ാം മിനിറ്റിൽ മെസി ഗോളിലൂടെ ഇന്റർ മയാമി ലീഡ് പിടിച്ചു. ബോക്സിന് പുറത്ത് നിന്നും മെസി ഉതിർത്ത ഷോട്ട് ഡിസിയുടെ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു. 85ാം മിനിറ്റിൽ ഒരു ഗോൾ കൂടി നേടി മെസി മയാമിയുടെ ലീഡ് രണ്ടാക്കി. ഇഞ്ചുറി ടൈമിന്റെ അവസാനം ജേക്കബ് മുറെൽ ഗോൾ നേടിയെങ്കിലും ഡിസിക്ക് ഒരു തിരിച്ചുവരവ് സാധ്യമല്ലായിരുന്നു. ഈ മത്സരത്തിലെ ഇരട്ടഗോളോടെ സീസണിൽ 22 ഗോൾ നേടാൻ മെസിക്കായി എന്നാൽ ഈ ഗോൾ നേട്ടം 23 ആക്കാനും മത്സരത്തിൽ ഹാട്രിക്ക് സ്വന്തമാക്കാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. എന്നാൽ ടീമിന് ലഭിച്ച പെനാൽട്ടി മെസി യുവതാരം മാറ്റിയൊ സിൽവെട്ടിക്ക് വിട്ടുൽകുകയായിരുന്നു.
മാറ്റിയൊക്ക് അത് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. എന്നാൽ മെസിയുടെ ഈ നിസ്വാർ്ത്ഥ പ്രവൃത്തിക്ക് ആരാധകരുടെ ഇടയിൽ നിന്നും വിമർശനമുണ്ടായിട്ടുണ്ട്. മെസി ആ പെനാൽട്ടി എടുത്തിരുന്നുവെങ്കിൽ ഹാട്രിക്ക് തികച്ചേനെ എന്നും ഇങ്ങനെ ചെയ്യുന്നത് നിർത്തണമെന്നും കുറച്ച് സെൽഫിഷ് ആകാമെന്നുമൊക്കെ മയാമി ആരാധകർ എക്സിൽ കുറിച്ചു.
ഗോൾഡൺ ബൂട്ടിനായി മത്സരിക്കുന്ന മെസി പെനാൽട്ടി എടുക്കണമെന്നും ആരാധകർ കുറിച്ചു.
Messi intentionally gave out the penalty to his teammate so he could score from outside the box. 🐐
Messi gave a penalty and hit the bar but still managed to get his usual brace. Brace Man fr
Messi should never try that nonsense again.Giving that penalty to another person, wasn't a good idea. First kill off the game, before doing such. If they drew this game, that moment will be remember, because such could cost the supporters shield.
Messi in a golden boot race and he gives away his penalty to a youngster who just debuted last week. He’s so annoying man… every single time he’s in a race
സീസണിൽ 28 മത്സരം കളിച്ച മയാമി 15 ജയവും ആറ് തോൽവിയും ഏഴ് സമനിലയുമായി 52 പോയിന്റ് നേടി അഞ്ചാം സ്ഥാനത്താണ്.
Content Highlights- Fans criticizes Lionel Messi after he gave Penalty to Youngster