യുവേഫ ചാംപ്യന്സ് ലീഗ് 2025-26 സീസണില് ആഴ്സണലിന് വിജയത്തുടക്കം. അത്ലറ്റിക് ക്ലബ്ബിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്ക്ക് പരാജയപ്പെടുത്തിയാണ് ഗണ്ണേഴ്സ് സീസണ് ആരംഭിച്ചത്. പകരക്കാരായി ഇറങ്ങിയ ഗബ്രിയേല് മാര്ട്ടിനെല്ലിയും ലിയാന്ഡ്രോ ട്രൊസ്സാര്ഡുമാണ് ആഴ്സണലിന്റെ ഗോളുകള് നേടിയത്.
രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 72-ാം മിനിറ്റില് ഗബ്രിയേല് മാര്ട്ടിനെല്ലിയാണ് ഗണ്ണേഴ്സിന് വേണ്ടി ആദ്യം വല കുലുക്കിയത്. 87-ാം മിനിറ്റില് ലിയാന്ഡ്രോ ട്രൊസാര്ഡും ഗോളടിച്ചതോടെ ആഴ്സണല് വിജയം ഉറപ്പിച്ചു.
Content Highlights: UEFA Champions League: Super Subs, Martinelli, Trossard Fire Arsenal to Glorious Start