മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ! ഡര്‍ബിയില്‍ യുണൈറ്റഡിനെ വീഴ്ത്തി സിറ്റി, ഹാലണ്ടിന് ഡബിള്‍

ഫില്‍ ഫോഡനും സിറ്റിക്ക് വേണ്ടി വലകുലുക്കി

മാഞ്ചസ്റ്റര്‍ ഈസ് ബ്ലൂ! ഡര്‍ബിയില്‍ യുണൈറ്റഡിനെ വീഴ്ത്തി സിറ്റി, ഹാലണ്ടിന് ഡബിള്‍
dot image

പ്രീമിയര്‍ ലീഗിലെ ആവേശകരമായ മാഞ്ചസ്റ്റര്‍ ഡര്‍ബിയില്‍ സിറ്റിക്ക് വിജയം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി മുട്ടുകുത്തിച്ചത്. സിറ്റിക്ക് വേണ്ടി സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ട് ഇരട്ടഗോളുകള്‍ നേടി തിളങ്ങി. ഫില്‍ ഫോഡനും സിറ്റിക്ക് വേണ്ടി വലകുലുക്കി.

സ്വന്തം തട്ടകത്തിൽ ചിരവൈരികൾക്കെതിരെ നടന്ന മത്സരത്തിന്റെ തുടക്കം മുതൽ സിറ്റിക്ക് ആധിപത്യം പുലർത്താൻ സാധിച്ചു. മത്സരത്തിന്റെ 18-ാം മിനിറ്റിൽ ഫിൽ ഫോ‍ഡനിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. ഡോകുവി ന്റെ കൃത്യമായ പാസിൽ ഹെഡ്ഡറിലൂടെ ​ഗോൾ നേടി ഫിൽ ഫോഡൻ സിറ്റിയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എർലിങ് ഹാലണ്ട് അക്കൗണ്ട് തുറന്നു. ഡോകുവായിരുന്നു ഈ ​ഗോളിനും വഴിയൊരുക്കിയത്.

പിന്നീട് 68-ാം മിനിറ്റിൽ ബെർണാഡോ സിൽവ നൽകിയ മനോഹരമായ പാസിൽ നിന്ന് ഹാലൻഡ് തന്റെ രണ്ടാം ഗോളും നേടി സിറ്റിയുടെ വിജയം പൂർത്തിയാക്കി. നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഒരു വിജയം മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ യുണൈറ്റഡിന് മറികടന്ന് മുന്നേറാൻ സിറ്റിക്ക് സാധിച്ചു.

Content Highlights: Premier League: Erling Haaland’s Brace Leads Man Citys To 3-0 Win against Man United In Manchester Derby

dot image
To advertise here,contact us
dot image