ലോകകപ്പ് ക്വാളിഫയർ മത്സരത്തിൽ ഇക്വഡോറിനെതിരെ തോറ്റ് ലോക ചാമ്പ്യൻമാരായ അർജന്റീന. ഒരു ഗോളിനാണ് അർജന്റീനയുടെ തോൽവി. ഇതിഹാസ താരം ലയണൽ മെസിയില്ലാതെയാണ് അർജന്റീന കളത്തിലിറങ്ങിയത്. എന്നെർ വലൻസിയ ആണ് ഇക്വഡോറിന് വേണ്ടി ഗോൾ നേടിയത്.
31ാം മിനിറ്റിൽ നായകനും ഡിഫൻഡറുമായ നിക്കോളസ് ഒറ്റമെൻഡി ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് അർജന്റീനക്ക് തിരിച്ചടിയായി. മോയിസ് കയ്സെഡോയെ ഫൗൾ ചെയ്തതിനാണ് അദ്ദേഹത്തിന് ചുവപ്പ് കാർഡ് ലഭിച്ചത്. ഇതോടെ അർജന്റീനയെ വരച്ച വരയിൽ നിർത്താൻ ഇക്വഡോറിനായി. ഒടുവവിൽ രണ്ടാം പകുതിയും ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽട്ടി വലൻസിയ മനോഹരമായി ഗോളാക്കി മാറ്റി.
വാക്ക് തർക്കങ്ങളും വഴക്കുകളുമെല്ലാം നിറഞ്ഞതായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ ഇക്വഡോർ താരം കയ്സെഡോയും ചുവപ്പ് കാർഡ് വാങ്ങിയതോടെ മത്സരംല 10 vs 10 പേരായി മാറി. മത്സരത്തിൽ 58 ശതമാനം പൊസെഷനുമായി കളിച്ച അർജന്റീനക്ക് പക്ഷെ ഒരു ഷോട്ട് പോലും ടാർഗറ്റിന് നേരെ കളിക്കാൻ സാധിച്ചില്ല. ഇക്വഡോറാകട്ടെ നാല് ഷോട്ടുകൾ ലക്ഷ്യസ്ഥാനത്തേക്ക് കളിച്ചു.
മത്സരം തോറ്റെങ്കിലും കോൺമെബോൾ യോഗ്യതാ റൗണ്ട് പട്ടികയിൽ അർജന്റീന ഇപ്പോഴും ഒന്നാം സ്ഥാനത്താണ്.
Content Highlights- Argentina Lose to Ecuador without messi Playing