കാഫ നേഷൻസിൽ മൂന്നാമതായി ഇന്ത്യ; പ്ലേ ഓഫിൽ ഒമാനെ തോൽപ്പിച്ചു

നിശ്ചിത സമയവും അധിക സമയവും പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനില പാലിച്ചു

കാഫ നേഷൻസ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം. പ്ലേ ഓഫിൽ ഒമാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയവും അധിക സമയവും പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ഇന്ത്യൻ വിജയം.

മത്സരത്തിന്റെ ആദ്യ പകുതി ​ഗോൾരഹിതമായിരുന്നു. എങ്കിലും ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ 54 സ്ഥാനങ്ങൾ മുന്നിലുള്ള ഒമാനെ വിറപ്പിക്കാൻ നീലപ്പടയ്ക്ക് കഴിഞ്ഞു. എന്നാൽ രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതിരോധപ്പിഴവ് മുതലെടുത്ത് ഒമാൻ വലചലിപ്പിച്ചു. അൽ യഹ്മദിയുടെ കാലിൽ നിന്ന് പിറന്ന ടച്ച് ​ഗോൾവല ചലിപ്പിക്കുന്നത് നോക്കിനിൽക്കാനെ ഇന്ത്യൻ സംഘത്തിന് കഴിഞ്ഞുള്ളൂ.

81-ാം മിനിറ്റിൽ ഇന്ത്യ സമനില ​ഗോൾ കണ്ടെത്തി. രാഹുൽ ഭേക്കെയുടെ ഷോട്ട് ഹെഡറിലൂടെ ഉദാന്ത സിങ് വലയിലാക്കുകയായിരുന്നു. പിന്നാലെ നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും ഓരോ ​ഗോളുമായി സമനില പാലിച്ചു. പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യയ്ക്കായി രാഹുൽ ഭേക്കെ, ലാലിയന്‍സുവാല ചങ്‌തെ, ജിതിൻ എം എസ് എന്നിവർ ലക്ഷ്യംകണ്ടു.

Content Highlights: India beats Oman 3-2 on penalties to finish third in CAFA Nations Cup 2025

To advertise here,contact us