മലയാളി ഗോളിൽ ഇന്ത്യ! ബഹ്‌റൈനെതിരെ വിജയം

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിലാണ് ഇന്ത്യ വിജയിച്ചത്

അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽ ബഹ്‌റൈനെതിരെ രണ്ട് ഗോളിന്റെ ജയവുമായി ഇന്ത്യൻ ടീം. മലയാളി താരം മുഹമ്മദ് സുഹൈലും ശിവാൾഡോയും നേടിയ ഗോളുകളിലൂടെയാണ് ഇന്ത്യ വിജയിച്ചത്.

What a finish and what an assist! 🔥Muhammed Suhail + Macarton Nickson 🙌#BHRIND #AFCU23 #BlueColts #IndianFootball ⚽️ pic.twitter.com/8uRNpUqtkq

മറ്റൊരു മലയാളി താരമായ ശ്രീകുട്ടൻ എംഎസിന്റെ അസിസ്റ്റിലാണ് രണ്ടാം ഗോൾ പിറന്നത്.

32ാം മിനിറ്റിൽ സുഹൈലായിരുന്നു ഇന്ത്യക്ക് വേണ്ടി ആദ്യം വലകുലുക്കിയത്. പിന്നീട് ബഹ്‌റൈന്റെ അറ്റാക്കിനെതിരെ പിടിച്ചുനിന്ന ഇന്ത്യക്ക് വേണ്ടി അവസാന മിനിറ്റിൽ ഗോൾ നേടി ശിവാൾഡോ സിഘ് ലീഡ് രണ്ടാക്കി ഉയർത്തി. ഇതോടെ ഇന്ത്യൻ ടീം രണ്ട് ഗോളിന് വിജയിക്കുകയായിരുന്നു. അടുത്ത മത്സരത്തിൽ ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ.

Content Highlights- Indian Under 23 football team win against Bahrain

To advertise here,contact us