രണ്ടാം പകുതിയിൽ പണി പാളി! ഇന്ത്യയെ തകർത്ത് ഇറാൻ

പുതിയ കോച്ചി ഖാലിദ് ജമീലിന്റെ കീഴിൽ ഇന്ത്യൻ ടീമിന്റെ ആദ്യ തോൽവിയാണിത്

കാഫ നേഷൻസ് കപ്പിൽ ഇന്ത്യക്ക് തോൽവി. പുതിയ കോച്ചി ഖാലിദ് ജമീലിന്റെ കീഴിൽ ഇന്ത്യൻ ടീമിന്റെ ആദ്യ തോൽവിയാണിത്. ഇറാനെതിരെയാണ് ഇന്ത്യയുടെ തോൽവി. മൂന്ന് ഗോളിനാണ് ഇറാൻ വിജയിച്ചത്. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ലെങ്കിലും രണ്ടാം പകുതിയിൽ ഇറാൻ മൂന്നെണ്ണം അടിക്കുകയായിരുന്നു.

59ാം മിനിറ്റിൽ അമീർഹൊസൈൻ ഹൊസൈൻസാദെയുടെ ഗോളിലൂടെയാണ് ഇറാൻ ആദ്യം വലകുലുക്കിയത്. ചെറുത്ത് നിന്നു കളിച്ച ഇന്ത്യക്ക് പക്ഷെ അവസാന മിനിറ്റുകളിൽ പാളി. 90ാം മിനിറ്റിൽ അല് അലിപോർ ഇറാന്റെ ലീഡ് രണ്ടാക്കി. മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ മെഹ്ദി ടറെമി മൂന്നാം ഗോളും സ്വന്തമാക്കി.

ആദ്യ പകുതി കഴിഞ്ഞപ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ലായിരുന്നു. ആദ്യ പകുതിയിൽ ഇറാനെ തളക്കാൻ ഇന്ത്യക്ക് കഴിഞ്ഞു.

ഇറാനെക്കാളും 113 റാങ്കിങ് പുറകിലായിട്ടും ഇന്ത്യ മികച്ച പോരാട്ടമാണ് ആദ്യ പകുതിയിൽ പുറത്തെടുത്തത്. കാഫ കപ്പിലെ ആദ്യ മത്സരത്തിൽ ഖാലിദ് ജമീലിന് കീഴിൽ മികച്ച തുടക്കമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. തജികിസ്ഥാനെതിരെ 2-1ന് ജയിക്കാൻ ഇന്ത്യക്കായി.

Content Highlights- India Lost against Iran in Cafa Cup

To advertise here,contact us