കാഫാ നേഷൻസ് സ്റ്റേജ് ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ ഇന്ത്യ-ഇറാൻ മത്സരം അരങ്ങേറുകയാണ്. ആദ്യ പകുതി കഴിഞ്ഞപ്പോൾ ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ ഇറാനെ തളക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്.
ഇറാനെക്കാളും 113 റാങ്കിങ് പുറകിലായിട്ടും ഇന്ത്യ മികച്ച പോരാട്ടമാണ് പുറത്തെടുക്കുന്നത്. കാഫാ കപ്പിലെ ആദ്യ മത്സരത്തിൽ ഖാലിദ് ജമീലിന് കീഴിൽ മികച്ച തുടക്കമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. തജികിസ്ഥാനെതിരെ 2-1ന് ജയിക്കാൻ ഇന്ത്യക്കായി.
Content Highlights- India Deadlock with iran in first half of cafa cup