ഇംഗ്ലീഷ് പ്രീമിയര് ലീഗില് ത്രില്ലര് വിജയവുമായി സണ്ടര്ലാന്ഡ്. ബ്രന്റ്ഫോര്ഡിനെതിരായ മത്സരത്തില് ഒന്നിനെതിരെ രണ്ടു ഗോളുകള്ക്കാണ് സണ്ടര്ലാന്ഡ് വിജയം സ്വന്തമാക്കിയത്. സ്വന്തം തട്ടകത്തില് സണ്ടര്ലാന്ഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ വിജയമാണിത്.
രണ്ടാം പകുതിയിലാണ് ഗോളുകള് പിറന്നത്. മത്സരത്തില് 59-ാമത്തെ മിനിറ്റില് കെവിന് ഷാഡയുടെ പെനാല്റ്റി സണ്ടര്ലാന്റ് ഗോള് കീപ്പര് രക്ഷിച്ചു. എന്നാല് 77-ാമത്തെ മിനിറ്റില് ഒനിയെകയുടെ പാസില് നിന്നു ഗോള് നേടിയ ഇഗോര് തിയാഗോ ബ്രന്റ്ഫോര്ഡിനെ മുന്നിലെത്തിച്ചു.
'TIL THE END. pic.twitter.com/mPeIYD8n1v
82-ാമത്തെ മിനിറ്റില് പെനാല്റ്റിയിലൂടെ എന്സോ ലീ ഫീ സണ്ടര്ലാന്റിനെ മത്സരത്തില് ഒപ്പമെത്തിച്ചു. തുടര്ന്ന് ഇഞ്ചുറി ടൈമില് ഗ്രാനിറ്റ് ശാക്കയുടെ ഉഗ്രന് ക്രോസില് നിന്നു ഗോള് നേടിയ പകരക്കാരനായി ഇറങ്ങിയ വില്സന് ഇസിഡോര് ആണ് സണ്ടര്ലാന്ഡിന് സീസണിലെ രണ്ടാം വിജയം സമ്മാനിച്ചത്.
Content Highlights: English Premier League: Brentford beaten by last-gasp Sunderland goal