കോച്ച് ഖാലിദ് ജമീലിന്റെ ആദ്യ പ്ലേയിങ് ഇലവന്‍! തജിക്കിസ്ഥാനെതിരായ ഇന്ത്യന്‍ ടീമില്‍ രണ്ട് മലയാളി താരങ്ങള്‍

ഗോള്‍കീപ്പറായ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയെ നയിക്കുന്നത്

പുതിയ ഹെഡ് കോച്ച് ഖാലിദ് ജമീലിന്റെ കീഴില്‍ ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. തജിക്കിസ്ഥാനില്‍ നടക്കുന്ന കാഫ നേഷന്‍സ് കപ്പില്‍ ആതിഥേയരുമായാണ് കളി. മത്സരത്തിന്റെ പ്ലേയിങ് ഇലവനില്‍ രണ്ട് മലയാളി താരങ്ങള്‍ ഇടം പിടിച്ചു.

ആഷിഖ് കുരുണിയനും മുഹമ്മദ് ഉവൈസ് മോയിക്കലുമാണ് തജിക്കിസ്ഥാനെതിരായ പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിച്ച മലയാളികള്‍. ഗോള്‍കീപ്പറായ ഗുര്‍പ്രീത് സിങ് സന്ധുവാണ് ഇന്ത്യയെ നയിക്കുന്നത്.

Khalid Jamil names his first XI as #BlueTigers head coach 🐯Watch 🇹🇯🆚🇮🇳 in the #CAFANationsCup2025 LIVE at 21:00 IST 🕘 on @FanCode 📺#TJKIND #IndianFootball ⚽ pic.twitter.com/xujBezZ2fd

നിലമ്പൂരുകാരനായ മുഹമ്മദ് ഉവൈസ് പ്രതിരോധതാരമാണ്. ഇന്ത്യൻ സൂപ്പർ ലീ​ഗിൽ പഞ്ചാബ് എഫ്‌സിയുടെ താരമാണ്. ഫുട്‌ബോൾ പരിശീലകനായ കമാലുദ്ധീൻ മോയിക്കലിന്റെ മകനാണ് ഉവൈസ്. മറ്റൊരു മലയാളിതാരമായ ജിതിൻ എംഎസ് പകരക്കാരുടെ ബെഞ്ചിലാണ്.

ഹിസോറിലെ സെൻട്രൽ സ്‌റ്റേഡിയത്തിലാണ്‌ പോരാട്ടം. ഗ്രൂപ്പ്‌ ബിയിൽ സെപ്‌തംബർ ഒന്നിന്‌ കരുത്തരായ ഇറാനെയും നാലിന്‌ അഫ്‌ഗാനിസ്ഥാനെയും നേരിടും. ഉസ്‌ബെക്കിസ്ഥാൻ, കിർഗിസ്‌ റിപ്പബ്ലിക്‌, തുർക്‌മെനിസ്ഥാൻ, ഒമാൻ എന്നീ ടീമുകളാണ്‌ ഗ്രൂപ്പ്‌ എയിൽ. അതിഥി രാജ്യമായാണ്‌ ഇന്ത്യ കളിക്കുന്നത്‌.

Content Highlights: CAFA Nations Cup 2025: India vs Tajikistan, Khalid Jamil names his first XI 

To advertise here,contact us