ഇന്ത്യന് ഫുട്ബോളില് ഖാലിദ് ജമീല് യുഗം ആരംഭിച്ചു. കാഫ നേഷന്സ് കപ്പില് ഇന്ത്യ വിജയിച്ചു തുടങ്ങി. ആതിഥേയരായ തജിക്കിസ്ഥാനെതിരായ മത്സരത്തില് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ആവേശവിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഖാലിദ് ജമീല് ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ മത്സരമാണിത്.
ഹിസോര് സെന്ട്രല് സ്റ്റേഡിയത്തില് നടന്ന മത്സരത്തില് അന്വര് അലി, സന്ദേശ് ജിംഗാന് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകള് നേടിയത്. മത്സരത്തിന്റെ തുടക്കത്തില് തന്നെ ഞെട്ടിച്ചാണ് ഇന്ത്യ തുടങ്ങിയത്.
A DEBUT TO REMEMBER IN THE #CAFANationsCup2025 🤩🇮🇳Khalid Jamil's #BlueTigers defeat hosts Tajikistan in the Group 🅱️ opener 👊#TJKIND #IndianFootball ⚽ pic.twitter.com/huCiy3Hw3i
13 മിനിറ്റുകള്ക്കുള്ളില് രണ്ട് സ്റ്റണ്ണര് ഗോളുകളാണ് ആതിഥേയരുടെ വലയിലേക്ക് ഇന്ത്യ തൊടുത്തത്. മത്സരം തുടങ്ങി അഞ്ചാം മിനിറ്റില് തന്നെ ഇന്ത്യ ഞെട്ടിച്ചു. മലയാളി താരം ഉവൈസിന്റെ ത്രോയില് നിന്നുള്ള അന്വര് അലിയുടെ ഹെഡര് ഗോളാണ് ഇന്ത്യയെ ആദ്യം മുന്നിലെത്തിച്ചത്. 13-ാം മിനിറ്റില് സെന്റര് ബാക്ക് സന്ദേശ് ജിങ്കന് ഇന്ത്യയുടെ രണ്ടാം ഗോളും നേടി.
23-ാം മിനിറ്റില് ഷാഹ്റോം സാമിയേവിലൂടെ താജിക്കിസ്ഥാന് ഒരു ഗോള് മടക്കിയെങ്കിലും, നിര്ണായക സേവുകളുമായി ക്യാപ്റ്റനും ഗോള്കീപ്പറുമായ ഗുര്പ്രീത് സിംഗ് സന്ധു കളം നിറഞ്ഞതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. 72-ാം മിനിറ്റില് താജിക്കിസ്ഥാന് ലഭിച്ച നിര്ണായക പെനാല്റ്റി തടുത്ത് ഗുര്പ്രീത് ഇന്ത്യയുടെ വിജയപ്രതീക്ഷകള്ക്ക് ആയുസ് നല്കി.
Content Highlights: CAFA Nations Cup 2025: Gurpreet Singh Sandhu stars with a penalty save as India defeat Tajikistan 2-1