നൂറ് ശതമാനം ഉറപ്പിച്ചോ അവരുടെ മാത്രം പ്രശ്‌നമാണ്; ചെകുത്തൻമാരേ കളിയാക്കി മുൻ താരം

സ്‌കോട്ട് മക്ടോമിനെ, മാർക്കസ് റാഷ്‌ഫോർഡ്, ആന്റണി എന്നിവരെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

മാഞ്ചസ്റ്റർ യുനൈറ്റഡിനെ കളിയാക്കി മുൻ നെതർലാൻഡ്‌സ് താരം റൂഡ് ഗുല്ലിറ്റ്. മാഞ്ചസ്റ്ററിൽ നിന്നും മറ്റ് ടീമുകളിലേക്ക് മാറുന്ന കളിക്കാരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട് അതിനാൽ അത് അവരുടെ മാത്രം പ്രശ്‌നമാണെന്ന് ഉറപ്പിക്കാം. സ്‌കോട്ട് മക്ടോമിനെ, മാർക്കസ് റാഷ്‌ഫോർഡ്, ആന്റണി എന്നിവരെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട് മറ്റ് ടീമിലേക്ക് പോകുന്നവർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. നാപ്പോളിക്ക് വേണ്ടി സ്‌കോട്ട് മക്ടോമിനെ, ആസ്റ്റൺ വില്ലക്ക് മാർക്കസ് റാഷ്‌ഫോർഡ്, റയൽ ബെറ്റിസിന് വേണ്ടി ആന്റണി എന്നിവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. പ്രശ്‌നം യുനൈഡിന്റെ തന്നെയാണ്,' ഗുല്ലിറ്റ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്ഥിരതയില്ലാത്ത പ്രകടനമാണ് യുനൈറ്റഡ് നടത്തുന്നത്. എറിക് ടെൻ ഹാഗിന് കീഴിൽ ഇഎഫ്എൽ കപ്പും എഫ് എ കപ്പും സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ 15ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ ഫിനിഷ് ചെയ്തത്. പല വമ്പൻ സൈനിങ്ങും നടത്തിയെങ്കിലും ടീമിന് വലിയ രീതിയിൽ ഗുണം ചെയ്തില്ല. ഈ സീസണിലും കാര്യങ്ങൾക്ക് വലിയ മാറമില്ല. രണ്ട് മത്സരം കഴിഞ്ഞപ്പോൾ ഒരു ജയവും ഒരു തോൽവിയുമായാണ് യുനൈറ്റഡ് നിൽക്കുന്നത്.

Content Highlights- Ruud Gullit Trolls Manchest United

To advertise here,contact us