എംബാപ്പെക്ക് ഇരട്ട ഗോൾ; ലാലീഗയിൽ റയലിന് അനായാസം ജയം

മത്സരം ആരംഭിച്ചത് മാഡ്രിഡിന്റെ പൂർണ ആധിപത്യമായിരുന്നു കണ്ടത്

ലാലിഗയിൽ റയൽ മാഡ്രിഡിന് എളുപ്പവിജയം. പുതുതായി പ്രമോഷൻ ലഭിച്ച റയൽ ഒവെയ്‌ഡോക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിനാണ് മാഡ്രിഡ് വിജയിച്ചത്. കിലിയൻ എംബാപ്പെ രണ്ട് ഗോൾ നേടിയപ്പോൽ വിനീഷ്യസ് ജൂനിയർ ഒരെണ്ണം വലയിലെത്തിച്ചു.

മത്സരം ആരംഭിച്ചത് മാഡ്രിഡിന്റെ പൂർണ ആധിപത്യമായിരുന്നു കണ്ടത്. 65 ശതമാനത്തോളം സമയവും പന്ത് നിലനിർത്തിയ മാഡ്രിഡ് 10 ഷോട്ടുകൾ ഓൺ ടാർഗറ്റ് കളിച്ചു. എതിരാളികൾക്ക് മൂന്ന് ഷോട്ട് മാത്രമാണ് ലക്ഷ്യ സ്ഥാനത്തേക്ക് കളിക്കാൻ സാധിച്ചത്. ഏഏകദേശം 25 ഓളം വർഷങ്ങൾക്ക് ശേഷം സ്പാനിഷ് ലീഗിൽ തിരിച്ചെത്തിയ ഒവെയ്‌ഡോയുടെ ആരാധകർ ടീമിന് വേണ്ടി ആർപ്പ് വിളിക്കുന്നുണ്ടായിരുന്നു.

ആദ്യ പകുതിയിലെ 37ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ എംബാപ്പെ 83ാം മിനിറ്റിൽ വിനീഷ്യസിന്റെ അസിസ്റ്റിൽ ലീഡ് ഇരട്ടിപ്പിച്ചു. അവസാന മിനിറ്റിൽ വിനീഷ്യസ് കൂടൂ ഗോൾ നേടിയതോടെ റയൽ അനായാസം വിജയിക്കുകയായിരുന്നു.

ഒസാസുനക്കെതിരെയുള്ള മത്സരത്തിൽ നിന്നും രണ്ട് മാറങ്ങളുമായാണ് മാഡ്രിഡ് രണ്ടാം മത്സരത്തിനെത്തിയത്. ട്രെന്റ് അലക്‌സാണ്ടർ അർനോൾഡിന് പകരം നായകൻ ഡാനി കർവജാലും വിനീഷ്യസിന് പകരം റോഡ്രിഗോയുമായിരുന്നു കളത്തിലിറങ്ങിയത്. രണ്ട് മത്സരവും ജയിച്ച് റയലിപ്പോൾ ആറ് പോയിന്റുമായി ബാഴ്‌സലോണക്ക് പിന്നിൽ മൂന്നാം സ്ഥാനത്താണ്. വിയ്യറയലാണ് ഒന്നാമതുള്ളത്.

Content Highlights- Real Madrid beat Oviedo in La Liga

To advertise here,contact us