സുവാരസിന് ഇരട്ട ഗോൾ; മയാമി ലീഗ്സ് കപ്പ് സെമിയിൽ

ലൂയിസ് സുവാരസാണ് മയാമിയുടെ വിജയശില്പി.

ലീഗ്സ് കപ്പ് ക്വാർട്ടർ ഫൈനലിൽ ടിഗ്രെസ് യുഎഎൻഎലിനെ 2-1ന് തോൽപ്പിച്ച് ഇന്റർ മയാമി സെമിഫൈനലിൽ. രണ്ട് പെനാൽറ്റി ഗോളുകളുമായി ലൂയിസ് സുവാരസാണ് മയാമിയുടെ വിജയശില്പി. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിച്ചിരുന്നില്ല

മത്സരത്തിന്റെ 23-ാം മിനിറ്റിൽ ലഭിച്ച ആദ്യ പെനാൽറ്റിയിലൂടെ സുവാരസ് മയാമിയെ മുന്നിലെത്തിച്ചു. തുടർന്ന് 67-ാം മിനിറ്റിൽ ടിഗ്രെസിനായി ഏഞ്ചൽ കൊറിയ ഒരു ഗോൾ നേടി, ഇതോടെ സ്കോർ സമനിലയിലായി. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ, 86-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സുവാരസ് മയാമിയുടെ വിജയമുറപ്പിച്ചു.

Content Highlights:Suarez scores twice; Miami advances to Leagues Cup semis

To advertise here,contact us