സൂപ്പര്‍ സബ്ബായി മെസ്സി, ഒരു അസിസ്റ്റും ഗോളും; ഇന്റര്‍ മയാമിക്ക് വിജയം

രണ്ടാം പകുതിയിൽ 46-ാം മിനിറ്റിലാണ് പകരക്കാരനായി മെസ്സി കളത്തിലെത്തിയത്

dot image

മെസ്സി മാജിക്കിൽ ഇന്റർ മയാമിക്ക് തകർപ്പൻ വിജയം. മേജർ ലീഗ് സോക്കറിൽ ലോസ് ആഞ്ജലസ് ഗാലക്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മയാമി തകർത്തത്. പരിക്കിൽനിന്ന് മുക്തനായി കളത്തിലിറങ്ങിയ സൂപ്പർതാരം ലയണൽ മെസ്സി ഒരു അസിസ്റ്റും ​ഗോളും നേടി വിജയത്തിൽ നിർണായകമായി.

രണ്ടാം പകുതിയിൽ 46-ാം മിനിറ്റിലാണ് പകരക്കാരനായി മെസ്സി കളത്തിലെത്തിയത്. ഈസമയം മയാമി ഒരു ഗോളിന് മുന്നിലായിരുന്നു. 43-ാം മിനിറ്റിൽ ജോഡി ആൽബയാണ് മയാമിയുടെ ആദ്യ​ഗോൾ നേടിയത്. സെർജിയോ ബുസ്ക്വറ്റ്സാണ് ഗോളിന് വഴിയൊരുക്കിയത്. 59-ാം മിനിറ്റിൽ ജോസഫ് പെയിന്‍റ്സിലൂടെ ഗാലക്സി മത്സരത്തിൽ സമനില കണ്ടെത്തി.

നിശ്ചിത സമയം അവസാനിക്കാൻ ആറു മിനിറ്റ് ബാക്കി നിൽക്കെയാണ് മെസ്സി വലകുലുക്കുന്നത്. 84-ാം മിനിറ്റിൽ ഡീ പോളിന്റെ അസിസ്റ്റിലാണ് മെസ്സി ​ഗോളടിച്ചത്. സീസണിൽ മെസ്സി നേടുന്ന 19-ാം ​ഗോളാണിത്. 89-ാം മിനിറ്റിൽ സൂപ്പർ താരം ലൂയിസ് സുവാരസ് കൂടി ​ഗോൾ കണ്ടെത്തിയതോടെ മയാമി‌ വിജയം പൂർത്തിയാക്കി. മെസ്സി നൽകിയ ഒരു ബാക്ക് ഹീൽ പാസ്സിൽനിന്നാണ് സുവാരസ് വലകുലുക്കിയത്.

Content Highlights: Lionel Messi scores to help lead Inter Miami to win over Galaxy Content Highlights: 

dot image
To advertise here,contact us
dot image