FOR YOU JOTA!; തുടക്കം ആടി തിമർത്ത് ലിവർപൂൾ

മത്സരത്തിലെ ആദ്യ 50 മിനിറ്റോളം ലിവർപൂളിന്റെ ആദിപത്യത്തിനായിരുന്നു സ്റ്റേഡിയം സാക്ഷിയായത്

പ്രീമിയർ ലീഗ് 2025-26 സീസണിലെ ആദ്യ മത്സരത്തിൽ ബേൺമൗത്തിനെ തറപറ്റിച്ച് നിലവിലെ ചാംപ്യൻമാരായ ലിവർപൂൾ. ആൻഫീൽഡിൽ നടന്ന മത്സരത്തിൽ 4-2നാണ് ലിവർപൂളിന്റെ വിജയം. കഴിഞ്ഞ സീസണിലെ ചാംപ്യൻമാരായ ലിവർപൂൾ അവരുടെ ഫോം ആദ്യ മത്സരത്തിലും തുടരുകയായിരുന്നു. കാറപകടത്തിൽ മരണപ്പെട്ട ലിവർപൂൾ താരമായിരുന്ന ഡിയോഗൊ ജോട്ടക്കും സഹോദരൻ ആൻഡ്രെ സിൽവയുടെയും ഓർമകൾ ആദരിച്ചുകൊണ്ടാണ് ആൻഫീൽഡിൽ വിസിൽ ഉയർന്നത്.

മത്സരത്തിലെ ആദ്യ 50 മിനിറ്റോളം ലിവർപൂളിന്റെ ആദിപത്യത്തിനായിരുന്നു സ്റ്റേഡിയം സാക്ഷിയായത്. ഈ സീസണിൽ ടീമിലെത്തിയ ഹ്യുഗോ എകിടികെ 37ാം മിനിറ്റിൽ ഗോൾ നേടുകയും 49ാം മിനിറ്റിൽ കോഡി ഗാപ്‌കോക്ക് അസിസ്റ്റ് നൽകുകയും ചെയ്തു. രണ്ടാം പകുതിയിൽ സബ്ബുകളും കൗണ്ടർ അറ്റാക്കിങ്ങുമായി ബേൺമൗത്ത് കളം നിറഞ്ഞു.

ഒടുവിൽ 64 , 76 എന്നീ മിനിറ്റുകളിൽ വെറും 12 മിനിറ്റിന്റെ വ്യത്യാസത്തിൽ ആന്റണി സെമണ്യോ രണ്ട് ഗോൾ നേടിയതോടെ ആൻഫീൽഡ് അസ്വസ്തമായി. സ്വന്തം ബോക്‌സിന് വെളിയിൽ നിന്നും ലഭിച്ച പന്തിനെ ഒറ്റക്ക് സോളോ റൺ നടത്തിയാണ് സെമണ്യോ രണ്ടാം ഗോൾ നേടിയത്.

കളി സമനിലയിലേക്ക് പോയേക്കുമെന്ന സാഹര്യത്തിൽ 88ാം മിനിറ്റിൽ സബ്ബായി എത്തിയ ഫെഡ്രിക്ക് ചീസയുടെ കിടിലൻ വോളി. ഇതോടെ മത്സരം ചാംപ്യൻമാർ കയ്യിലാക്കി, ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലാഹ് ലിവർപൂളിന്റെ ലീഡുയർത്തി. രണ്ട് ഡിഫൻഡർമാരെ കബളിപ്പിച്ചാണ് സലായുടെ കിടിലൻ ഗോൾ. ഗോളടിക്കുകയും അസിസ്റ്റ് നല്‍കുകയും ചെയ്ത് എകിടികെയാണ് കളിയിലെ താരമായത്.

Content Highlights- Liverpool 4-2 win against Bournmouth in premier league kickoff

To advertise here,contact us