യൂറോപ്പില്‍ ഇനി കളിയാരവം; പ്രീമിയര്‍ ലീഗിനും ലാ ലീഗയ്ക്കും ഇന്ന് കിക്കോഫ്‌

പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളും ബേണ്‍മൗത്തും തമ്മിലാണ് ആദ്യ പോരാട്ടം

യൂറോപ്പില്‍ വീണ്ടും ഫുട്‌ബോള്‍ ആരവം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും സ്പാനിഷ് ലീഗിനും ഇന്ന് കിക്കോഫ് വിസില്‍ മുഴങ്ങുകയാണ്. പ്രീമിയര്‍ ലീഗിന്റെ 34-ാം പതിപ്പിനാണ് ഇന്ന് തുടക്കമാകുക. ഇംഗ്ലീഷ് ഫുട്‌ബോളിന്റെ 127-ാം സീസണുമാണ്.

പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ ലിവര്‍പൂളും ബേണ്‍മൗത്തും തമ്മിലാണ് ആദ്യ പോരാട്ടം. ആന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി 12.30നാണ് കിക്കോഫ്. മുന്‍ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ശനിയാഴ്ചയാണ് ആദ്യ അങ്കത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ വോള്‍വ്‌സിനെയാണ് സിറ്റി നേരിടുക. ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സണലും ഞായറാഴ്ച ഇറങ്ങും. സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ചെല്‍സിയും ക്രിസ്റ്റല്‍ പാലസും നേര്‍ക്കുനേര്‍ വരും. ഓള്‍ഡ് ട്രാഫോര്‍ഡില്‍ യുണൈറ്റഡുമായി ഗണ്ണേഴ്‌സും ഏറ്റുമുട്ടും.

ലാ ലീഗയില്‍ ഇന്ന് രാത്രി 10.30നാണ് കിക്കോഫ്. ജിറോണ എഫ്‌സിയും റയോ വല്ലെക്കാനോയും ഏറ്റുമുട്ടും. ശനിയാഴ്ച രാത്രി 11നാണ് ബാഴ്‌സലോണയുടെ ആദ്യമത്സരം. മയ്യോര്‍ക്കയാണ് ബാഴ് എതിരാളികള്‍. റയല്‍ മാഡ്രിഡിന്റെ മത്സരം ചൊവ്വാഴ്ച രാത്രി 12.30നാണ്. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ ഒസാസുനയാണ് എതിരാളികള്‍.

ഫ്രഞ്ച് ലീഗ്-1നും ഇന്ന് രാത്രി തുടക്കമാകും. രാത്രി 12.15ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ റെന്നിസും മാഴ്‌സിലെയുമാണ് ഏറ്റുമുട്ടുക. ചാമ്പ്യന്മാരായ പി എസ് ജിയുടെ മത്സരം ഞായര്‍ രാത്രി 12.15നാണ്. നാന്റിസാണ് എതിരാളികള്‍.

Content Highlights: Premier League and La Liga starts Today

To advertise here,contact us