പോര്ച്ചുഗീസ് സൂപ്പര്താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയും പങ്കാളി ജോര്ജിന റോഡ്രിഗസുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് ഫുട്ബോൾ ലോകത്തെ ചൂടുള്ള വാർത്ത. സമൂഹമാധ്യമത്തിലൂടെയാണ് വിരലില് അണിഞ്ഞ വജ്രമോതിരത്തിന്റെ ചിത്രം പങ്കിട്ട് ജോര്ജിനയാണ് ഇത് വെളിപ്പെടുത്തിയത്. 'അത് സംഭവിച്ചു, ഈ ജീവിതത്തിലും ഇനിയുള്ളതിലും' എന്ന് ജോര്ജിന കുറിച്ചു.
അതേ സമയം ജോർജിന അണിഞ്ഞ വജ്ര മോതിരത്തിന്റെ മൂല്യവും ഇതിനോടകം ചർച്ചയായിട്ടുണ്ട്. പല ആഡംബര ആഭരണ വിദഗ്ധരും പറയുന്നത് ഇത് 20 മുതൽ 35 വരെ ക്വാളിറ്റി കാരറ്റ് വജ്രം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത് എന്നാണ്. ഏകദേശം രണ്ട് മുതൽ അഞ്ചു മില്യൺ ഡോളർ വരെയാണ് വില കണക്കുന്നത്. ഇന്ത്യൻ രൂപയിൽ നോക്കിയാൽ ഇത് 17 കോടി മുതൽ 43 കോടി രൂപ വരെ വരും.
2016 ലാണ് റൊണാള്ഡോയും ജോര്ജിനയും കണ്ടുമുട്ടിയത്. 2017 ല് ഇരുവരും പ്രണയം പരസ്യമാക്കി. സ്പാനിഷ് മോഡലും സോഷ്യല് മീഡി . രണ്ട് പെണ്മക്കളാണ് റൊണാള്ഡോയുമായുള്ള ബന്ധത്തില് ജോർജിനയ്ക്കുള്ളത്.
Content Highlights- Cost Of Diamond Ring That Cristiano Ronaldo Gave To Georgina Rodriguez