എഫ് എ കമ്മ്യൂണിറ്റി ഷീൽഡിൽ ലിവർപൂളിനെ പരാജയപ്പെടുത്തി ക്രിസ്റ്റൽ പാലസിന് കിരീടം. പെനാൽട്ടി ഷൂട്ടൗട്ടിൽ 3-2നായിരുന്നു ക്രിസ്റ്റലിന്റെ വിജയം.
നിശ്ചിത സമയത്ത് 2-2ന് പിരിഞ്ഞ കളി ഡയറക്ട് ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ആവേശം നിറഞ്ഞൊഴുകിയ മത്സരത്തിൽ ലിവർപൂളിനായി ആദ്യം പെനാൽട്ടിയെടുത്ത സൂപ്പർതാരം മുഹമ്മദ് സലാഹ് പുറത്തേക്കച്ചതോടെ ക്രിസ്റ്റൽ പാലസിന് മേൽകൈ ലഭിച്ചു. ക്രോസ് ബാറിന് മുകളിലൂടെ അടിച്ചാണ് സലാഹ് പെനാൽട്ടി നശിപ്പിച്ചത്.
വെബ്ലിലിയിൽ നടന്ന മത്സരത്തിലെ ആദ്യ പകുതിയിൽ 1-2ന് ലിവർപൂളായിരുന്നു മുന്നിൽ എന്നാൽ പിന്നീട് 77ാം മിനിറ്റിൽ ഇസ്മായിലിയ സാർ സ്കോർ തുല്യമാക്കി. ലിവർപൂളിനായി ഹ്യുഗോ എക്ടികെയും ജെറിമീ ഫ്രിംപോങ്ങും ഗോൾ നേടിയപ്പോൾ. ജീൻ ഫിലിപ് മറ്റേറ്റെയാണ് ക്രിസ്റ്റലിനായി ആദ്യ ഗോൾ നേടിയത്.
കഴിഞ്ഞ വർഷത്തെ എഫ് എ ജേതാക്കളും പ്രീമിയർ ലീഗ് ജേതാക്കളും ഏറ്റുമുട്ടിയ മത്സരത്തിൽ പ്രീമിയർ ലീഗ് കാരെ മുട്ടുകുത്തിക്കുകയായികുന്നു ക്രിസ്റ്റൽ പാലസ്.
ലിവർപൂൾ 60 ശതമാനം സമയം പന്ത് കൈവശം വെച്ചപ്പോൾ ക്രിസ്റ്റൽ പാലസ് 40 ശതമാനമാണ് വെച്ചത്.ലിവർപൂൾ 12 ഷോട്ടുകൾ ഉതിർത്തപ്പോൾ ക്രിസ്റ്റൽ 14 എണ്ണം അടിച്ചു.
ഫുട്ബോളിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം പെനാൽട്ടി ഷൂടൗട്ട് പ്രകടനമായിരുന്നു ലിവർപൂൾ നടത്തിയത്, സലാഹിനെ കൂടാതെ അലക്സ് മാക് അലിസ്റ്ററും ഹാർവി എല്ലിയോട്ടും പെനാൽട്ടി നഷ്ടപ്പെടുത്തി.
Content Highlights- Crystal Palace beats liverpool to win FA Community shield Cup