കളി പഠിപ്പിക്കാന്‍ ഖാലിദ് ജമീല്‍; ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലകന്‍

നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകനാണ് ഖാലിദ് ജമീല്‍

ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി ഖാലിദ് ജമീല്‍. മനോലോ മാര്‍ക്വെസിന്റെ പിന്‍ഗാമിയായി ഖാലിദിനെ എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുക്കുകയായിരുന്നു. നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകനാണ് ഖാലിദ് ജമീല്‍.

The AIFF Executive Committee, in the presence of the Technical Committee, has approved the appointment of Khalid Jamil as the new head coach of the Senior India Men's National Team.#IndianFootball ⚽️ pic.twitter.com/R1FQ61pyr4

പതിമൂന്ന് വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ രാജ്യത്തിന്റെ ഫുട്ബോള്‍ ടീമിന്റെ പരിശീലകനാകുന്നത്.

170 പേരാണ് ഇന്ത്യന്‍ പരീശീലകനാകാന്‍ അപേക്ഷ നല്‍കിയിരുന്നത്. മുന്‍ ഇന്ത്യന്‍ താരം ഐഎംവിജയന്റെ നേതൃത്വത്തിലുള്ള ടെക്നിക്കല്‍ കമ്മിറ്റി മൂന്നുപേരുടെ ചുരുക്ക പട്ടിക തയ്യാറാക്കിയിരുന്നു. അതില്‍ നിന്നാണ് ഖാലിദ് ജമീലിനെ തെരഞ്ഞെടുത്തത്.

പരിശീലകനായി തിളക്കമാർന്ന റെക്കോർഡാണ് ഖാലിദ് ജമീലിനുള്ളത്. 2016-17 സീസണിൽ അണ്ടർഡോഗുകളായിരുന്ന ഐസോൾ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയാണ് ഖാലിദ് ജമീൽ ഇന്ത്യൻ ആരാധകരുടെ ശ്രദ്ധ നേടുന്നത്. ഈ വിജയം ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു വലിയ അട്ടിമറിയായിരുന്നു.

ഐഎസ്എല്ലിന്റെ ചരിത്രത്തിൽ തന്നെ മുഖ്യ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനെന്ന റെക്കോർഡും ഖാലിദ് സ്വന്തമാക്കിയിട്ടുണ്ട്. ലീ​ഗിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷാദ്പൂർ എഫ്സി തുടങ്ങിയ ടീമുകൾക്കൊപ്പവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ജംഷാദ്പൂർ എഫ്സിയെ സൂപ്പർ കപ്പ് റണ്ണേഴ്‌സ് അപ്പാക്കിയത് ഖാലിദിന്റെ പരിശീലന മികവിന് ഉദാഹരണമാണ്.

Content Highlights: Khalid Jamil Becomes Indian Football Team's New Head Coach

To advertise here,contact us