പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ് എംബാപ്പെ; 'തീയിട്ട്' മോഡ്രിച്ച്

13 വർഷം റയലിൽ കളിച്ചതിന് ശേഷം ഈ വർഷമാണ് മോഡ്രിച്ച് മാഡ്രിഡിൽ നിന്നും പടിയിറങ്ങിയത്

റയൽ മാഡ്രിഡിന്റെ ഇതിഹാസപരമായ പത്താം നമ്പർ ഇനി മുതൽ കിലിയൻ എംബാപ്പെ അണിയും. മുൻ സൂപ്പർതാരമായ ലൂകാ മോഡ്രിച്ച് ക്ലബ്ബ് വിട്ടതിന് പിന്നാലെയാണ് പത്താം നമ്പർ എംബാപ്പെക്ക് നൽകിയത്. കഴിഞ്ഞ സീസണിലാണ് ഫ്രാൻസ് സൂപ്പർതാരം ബെർണബ്യുവിലെത്തിയത്.

മികച്ച പ്രകടനമാണ് താരം ടീമിന് വേണ്ടി ആദ്യ സീസണിൽ പുറത്തെടുത്തത്. എംബാപ്പെ പത്താം നമ്പർ ജേഴ്‌സിയണിഞ്ഞ് നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു ഇതിന് 'തീ' ഇമോജി കമന്റ് ചെയ്താണ് മുൻ താരം കമന്റ് ചെയ്തത്.

13 വർഷം റയലിൽ കളിച്ചതിന് ശേഷം ഈ വർഷമാണ് മോഡ്രിച്ച് മാഡ്രിഡിൽ നിന്നും വിടപറഞ്ഞത്. ഫ്രീ ട്രാൻസ്ഫറിൽ എ സി മിലാനിലാണ് താരം ചേക്കേറിയത്.

മൊണാക്കോയിൽ വെച്ച് പത്താം നമ്പർ ജേഴ്‌സിയണിഞ്ഞതിന് ശേഷം ആദ്യമായാണ് എംബാപ്പെ ഈ നമ്പറിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ സീസണിൽ മാഡ്രിഡിലെത്തിയ താരം 44 ഗോളും നാല് അസിസ്റ്റുമടക്കം ടീമിന്റെ മുന്നേറ്റത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

ഏറെ നിർണായകമായൊരു സീസണാണ് എംബാപ്പെ പുതിയ കോച്ചായ സാബി അലോൻസയുടെ കീഴിൽ വരാനിരിക്കുന്നത്. ഈ സീസണിൽ നഷ്ടപ്പെട്ടുപോയ ലാലീഗ കിരീടവും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കാനായിരിക്കും റയൽ മാഡ്രിഡും എംബപ്പയും ശ്രമിക്കുക.

Content Highlights- Luka Modric Reacts to Kylian Mbappe's Jersey number 10 inheritance

To advertise here,contact us