പ്രീമിയര് ലീഗ് സമ്മര് സീരീസില് വെസ്റ്റ് ഹാമിനെതിരെ നടന്ന മത്സരത്തില് മാഞ്ചസ്റ്റര് യുണൈറ്റഡിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് യുണൈറ്റഡ് സ്വന്തമാക്കിയത്. മത്സരത്തില് ക്യാപ്റ്റൻ ബ്രൂണോ ഫര്ണാണ്ടസ് ഇരട്ടഗോളുമായി തിളങ്ങി.
Kicking off our #PLSummerSeries campaign with a win! ➕3️⃣
മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ മത്സരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ യുണൈറ്റഡ് ലീഡെടുത്തു. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ക്യാപ്റ്റൻ ബ്രൂണോ ഫർണാണ്ടസ് ആദ്യഗോൾ നേടിയത്.
രണ്ടാം പകുതിയിൽ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. 52-ാം മിനിറ്റിൽ ബ്രൂണോ ഒരു ചിപ് ഫിനിഷിലൂടെയാണ് വെസ്റ്റ് ഹാമിന്റെ വലകുലുക്കിയത്. 63-ാം മിനിറ്റിൽ ജെറാഡ് ബോവന്റെ ഫിനിഷിലൂടെ വെസ്റ്റ് ഹാം തിരിച്ചടിച്ചെങ്കിലും പരാജയം ഒഴിവാക്കാൻ സാധിച്ചില്ല.
Content Highlights: Premier League Summer Series; Manchester United beats West Ham