ബാഴ്സലോണയുടെ പത്താം നമ്പർ ജേഴ്സിയുടെ പുതിയ അവകാശിയായി സൂപ്പർ താരം ലമീൻ യമാൽ. ക്ലബ്ബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയുടെ ഐക്കോണിക്കായ നമ്പർ 10 ജേഴ്സി യമാലിന് ഔദ്യോഗികമായി നൽകിയിരിക്കുകയാണ് ബാഴ്സ. ബുധനാഴ്ചയാണ് ഈ പ്രഖ്യാപനം വന്നത്.
2021ൽ മെസ്സി പിഎസ്ജിയിലേക്ക് പോയതിനുശേഷം അൻസു ഫാറ്റിയും ബാഴ്സയുടെ പത്താം നമ്പർ ജേഴ്സി അണിഞ്ഞിരുന്നു. എന്നാൽ മെസ്സി ബാക്കിവെച്ച വലിയ വിടവ് നികത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അൻസു ഫാറ്റി സീരി എ ക്ലബ്ബായ എഎസ് റോമയിലേക്ക് പോയതിന് ശേഷം ബാഴ്സയില് നമ്പർ 10 ജേഴ്സി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
A photo for the books. 💙❤️ pic.twitter.com/oCpCC3aHW1
കഴിഞ്ഞ ദിവസം 18 വയസ് തികഞ്ഞ യമാലാണ് ഇപ്പോൾ പ്രശസ്തമായ ജേഴ്സിയുടെ അടുത്ത അവകാശിയായി മാറിയത്. 2031 വരെ ക്ലബ്ബിൽ തുടരുന്ന ഒരു ദീർഘകാല കരാറിൽ യമാൽ അടുത്തിടെ ഒപ്പുവച്ചിരുന്നു. യമാലിനെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായാണ് ഫുട്ബോൾ ലോകം കണക്കാക്കുന്നത്.
Content Highlights: Lamine Yamal Inherits Lionel Messi's Iconic No. 10 Jersey At FC Barcelona