ചെന്നൈയിന്‍ എഫ്‌സി ഹെഡ് കോച്ച് ഓവന്‍ കോയല്‍ ക്ലബ്ബ് വിട്ടു

മടങ്ങിയത് ഐഎസ്എല്ലില്‍ ചെന്നൈയിനെ റണ്ണറപ്പാക്കിയ പരിശീലകന്‍

dot image

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ മുഖ്യ പരിശീലകന്‍ ഓവന്‍ കോയല്‍ ക്ലബ്ബ് വിട്ടു. ഓവന്‍ കോയലും ക്ലബ്ബും തമ്മില്‍ പരസ്പര ധാരണയോടെയാണ് വേര്‍പിരിഞ്ഞത്. ഇതോടെ ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ കരാര്‍ അവസാനിച്ചതായി ചെന്നൈയിന്‍ എഫ്‌സി തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കോയലിന്റെ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും ഭാവിയില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടും ചെന്നൈയിന്‍ എഫ്‌സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു.

2019ല്‍ ചെന്നൈയിന്‍ എഫ്‌സിയുടെ പരിശീലകനായാണ് ഇംഗ്ലീഷ് പരിശീലകനായ കോയല്‍ ആദ്യമായി ഇന്ത്യയിലെത്തുന്നത്. അന്ന് ചെന്നൈയിനെ ഫൈനലിലേക്ക് എത്തിക്കാന്‍ കോയലിന് സാധിച്ചു. പിന്നീട് രണ്ട് സീസണുകളില്‍ ജംഷഡ്പൂര്‍ എഫ്‌സിയുടെ പരിശീലകനായി ചുമതലയേറ്റ കോയല്‍, ക്ലബ്ബിന് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ഷീല്‍ഡും സമ്മാനിച്ചു.

പിന്നാലെ 2023-24 സീസണിന് മുന്നോടിയായാണ് ഓവന്‍ കോയല്‍ ചെന്നൈയിനിലേക്ക് മടങ്ങിയെത്തുന്നത്. എന്നാല്‍ രണ്ടാം വരവില്‍ ചെന്നൈയിനൊപ്പം വിജയം ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. സീസണില്‍ 24 മത്സരങ്ങളില്‍ 27 പോയിന്റുമായി 11-ാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്‌സി ഫിനിഷ് ചെയ്തത്. പിന്നാലെ ലീഗില്‍ അനിശ്ചിതാവസ്ഥ പരിഗണിച്ച് അദ്ദേഹം പരിശീലക സ്ഥാനം ഒഴിയാന്‍ തീരുമാനിക്കുകയായിരുന്നു.

Content Highlights: Chennaiyin FC, Owen Coyle part ways by mutual consent

dot image
To advertise here,contact us
dot image