ചാമ്പ്യൻസ് ലീഗ് കിരീട പകിട്ടുമായി എത്തിയ പി എസ് ജിയെ തോൽപ്പിച്ച് ചെല്സി ഫിഫ ക്ലബ് വേൾഡ് കപ്പ് കിരീടത്തില് മുത്തമിട്ടിരിക്കുകയാണ്. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകൾക്കാണ് ഫ്രഞ്ച് ക്ലബും സീസണിലെ ട്രിപ്പിൾ കിരീട ജേതാക്കളുമായ പാരീസ് സെന്റ് ജെർമനെ ചെൽസി തറപറ്റിച്ചത്. ചെൽസിക്കായി കോൾ പാൽമർ ഇരട്ടഗോൾ നേടി.
അതേ സമയം ടൂർണമെന്റ് ജേതാക്കളായ ചെൽസിക്ക് വമ്പൻ തുകയാണ് പാരിതോഷികമായി കിട്ടുക. 40 മില്യൺ ഡോളറാണ് ഫൈനൽ വിജയിക്ക് ഫിഫ ഏർപ്പെടുത്തിയ സമ്മാന തുക. ഇത് കൂടാതെ പങ്കാളിത്ത തുകയും ഗ്രൂപ്പ് ഘട്ടത്തിലെയും നോ കൗട്ട് റൗണ്ടിലെയും വിജയത്തിനുള്ള തുകയും കൂട്ടി ആകെ മൊത്തം 123 മില്യൺ യൂറോ ലഭിക്കും. ഇന്ത്യൻ രൂപയിൽ 1113 കോടി രൂപയോളം വരുമത്.
അതേസമയം ടൂര്ണമെന്റിലെ മൊത്തം സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരുന്നത് 8610 കോടിയാണ്.
Content Highlights: How much Chelsea win from fifa Club World Cup?