ഫിഫ ക്ലബ് ലോകകപ്പ് 2025 സീസണിലെ ആദ്യ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഇന്ത്യൻ സമയം രാത്രി 12.30 മണിക്ക് ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയും ബ്രസീലിയന് ക്ലബ് ഫ്ലൂമിനന്സും തമ്മിൽ ഏറ്റുമുട്ടും.
ടൂര്ണമെന്റിലെ സര്പ്രൈസ് ടീമുകളില് ഒന്നാണ് ഫ്ലൂമിനന്സ്. പ്രീ ക്വാര്ട്ടറില് ഇറ്റാലിയന് വമ്പന്മാരായ ഇന്റര് മിലാനെയും ക്വാര്ട്ടര് ഫൈനലില് അല് ഹിലാലിനെയും വീഴ്ത്തിയ ആത്മ വിശ്വാസത്തിലാണ് അവരിറങ്ങുന്നത്. യൂറോപ്പിൽ നിന്നല്ലാതെ സെമി കടന്ന ഒരേ ടീമും ഈ ബ്രസീൽ ക്ലബാണ്.
മറുവശത്ത് മികച്ച പോരാട്ടം നടത്തിയാണ് ചെൽസിയും എത്തുന്നത്. പ്രീ ക്വാർട്ടറിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബെൻഫിക്കയെ തോൽപ്പിച്ച ചെൽസി ക്വാർട്ടർ ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പാല്മിറാസിനെ കീഴടക്കിയത്.
അതേ സമയം ഇരുവരും സെമിയിൽ പോരാട്ടത്തിനിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രമാവുക ബ്രസീലിന്റെ വെറ്ററൻ താരം തിയാഗോ സില്വയായിരിക്കും. നാല് വര്ഷം ചെല്സിയുടെ താരമായിരുന്നു ബ്രസീലിയന് ഡിഫന്ഡര്. ചെല്സിക്കൊപ്പം ചാമ്പ്യന്സ് ലീഗ് അടക്കമുള്ള ട്രോഫികള് നേടിയിട്ടുള്ള താരത്തിന്റെ പരിചയ സമ്പത്ത് തന്നെയാകും ഫ്ലൂമിനന്സിന്റെ ആത്മ വിശ്വാസം.
രണ്ടാം സെമിഫനലില് റയല് മാഡ്രിഡ് നാളെ രാത്രി യുവേഫ ചാന്പ്യന്സ് ലീഗ് ജേതാക്കളായ പിഎസ്ജിയുമായി ഏറ്റുമുട്ടും.
Content Highlights: Chelsea or Fluminense?; The first finalists of the FIFA Club World Cup