ഫിഫ ക്ലബ് വേൾഡ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെ ബയേൺ മ്യൂണിക്ക് സൂപ്പർ താരം ജമാൽ മുസിയാലയ്ക്ക് ഗുരുതര പരിക്കേറ്റു. പി എസ് ജിയുമായുള്ള ക്വാർട്ടർ ഫൈനൽ പോരിൽ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിലായിരുന്നു പരിക്കേറ്റത്. പി എസ് ജി യുടെ പെനാൽറ്റി ബോക്സിൽ മുസിയാലയുടെ കാൽ പി എസ് ജി ഗോൾ കീപ്പർ ഡോണറുമ്മയുടെ കാലിൽ കൂട്ടിമുട്ടുകയായിരുന്നു.
മുസിയാലയുടെ പരിക്കുകണ്ട് ഡോണറുമ്മ തലയിൽ കൈവെയ്ക്കുന്നതും കാണാമായിരുന്നു. ഇത് പരിക്കിന്റെ വ്യാപ്തി വ്യക്തമാക്കി. എത്രകാലം താരത്തിന് പുറത്തിരിക്കേണ്ടി വരുമെന്ന് വ്യക്തമല്ല. മത്സരത്തിൽ ബയേണിനെ രണ്ടുഗോളിന്
മറികടന്ന് പി എസ് ജി സെമിയിലേക്ക് പ്രവേശിച്ചു.
Content Highlights: Musiala sustains serious ankle injury after clash with Donnarumma