പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

സ്പെയിനിലെ സമോറയിലെ എ-52 പ്രവിശ്യയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. സ്പെയിനിലെ സമോറ പ്രവിശ്യയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരന്‍ ആന്‍ഡ്രേയ്ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സഹോദരനും മരണപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിന്‍റെ താരം കൂടിയാണ് ജോട്ട.

Content Highlights: Liverpool forward Diogo Jota dies in car accident in Spain

To advertise here,contact us