'ഞാൻ റൊണാൾഡോയുടെ കടുത്ത ആരാധകൻ'; റയലിന്റെ പുത്തൻ താരോദയം ഗോൺസാലോ ഗാർസിയ

സാബി അലോൻസോയുടെ കീഴിൽ 21 വയസ്സുകാരനായ ഗാർസിയ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്

നിലവിൽ നടക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിൽ റയൽ മാഡ്രിഡിന്റെ പുതിയ താരോദയമായി ഉദിച്ചുയരുകയാണ് ഗോൺസാലോ ഗാർസിയ. പുതിയ മാനേജറായ സാബി അലോൻസോയുടെ കീഴിൽ 21 വയസ്സുകാരനായ ഗാർസിയ മാഡ്രിഡിന് വേണ്ടി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.

നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളും ഒരു അസിസ്റ്റുമായി ക്ലബ്ബ് ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് ഈ യുവതാരം റയലിനായി കാഴ്ചവെക്കുന്നത്. പ്രീക്വാർട്ടറിൽ യുവന്റസിനെതിരെ ഒരു ഹെഡർ ഗോൾ നേടി റയലിനെ ക്വാർട്ടർ കടത്താനും ഗോണ്‍സാലോയ്ക്ക്

സാധിച്ചു. മത്സരത്തിന് ശേഷം നടത്തിയ താൻ ഒരു ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകനാണന്ന് കൂടി താരം പറഞ്ഞു.

'ഞാൻ എപ്പോഴും പറയാറുണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്റെ ഐഡലെന്ന്. എനിക്ക് ജീവിതത്തിൽ ഒരുപാട് മാതൃകകളുണ്ട് എന്നാൽ ഒരാളുടെ പേര് പറയാൻ പറഞ്ഞാൽ ഞാൻ എപ്പോഴും റൊണാൾഡോയുടെ പേര് പറയും,' ഗോൺസാലോ ഗാർസിയ പറഞ്ഞു.

പുതിയ സ്‌ട്രൈക്കറെ കിട്ടിയതിന്റെ ആവേശത്തിലാണ് റയൽ ആരാധകർ. അടുത്ത സീണിൽ പുതിയ കോച്ചിന്റെ കീഴിൽ കഴിഞ്ഞ സീസണിൽ നഷ്ടമായ ആധിപത്യം വീണ്ടെടുക്കാനായിരിക്കും മാഡ്രിഡിന്റെ ശ്രമങ്ങൾ.

Content Highlights- Gonalzes Garcia Says his Idol is cristiano Ronaldo

To advertise here,contact us