'റോണോ എവിടെയും പോകുന്നില്ല!'; അല്‍ നസറുമായി കരാർ നീട്ടാനൊരുങ്ങുന്നു

റൊണാള്‍ഡോ സൗദി ക്ലബ്ബ് വിടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു

അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നസറില്‍ തന്നെ തുടരും. പോര്‍ച്ചുഗീസ് ഇതിഹാസം അല്‍ നസറുമായി കരാര്‍ നീട്ടാന്‍ ഒരുങ്ങുകയാണെന്ന് ഫബ്രീസിയോ റൊമാനോ സ്ഥിരീകരിച്ചു.

🚨🇵🇹 BREAKING: Cristiano Ronaldo set to sign new deal at Al Nassr as formal documents are being checked.Final detail being discussed: one or two year deal, concrete possibility to make it happen until June 2027 if Cristiano wants.Massive move for SPL to keep Cristiano. pic.twitter.com/Aw1dyKPUNO

റൊണാള്‍ഡോ സൗദി ക്ലബ്ബ് വിടാനൊരുങ്ങുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. അല്‍ നസറുമായുള്ള റൊണാള്‍ഡോയുടെ കരാര്‍ അവസാനിക്കാനിരിക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍. സൗദി പ്രോ ലീഗ് സീസണ്‍ അവസാനിച്ചതിന് പിന്നാലെ തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ 'ഈ അധ്യായം അവസാനിച്ചു. കഥ ഇനിയും തുടരും. എല്ലാവര്‍ക്കും നന്ദി', എന്ന് കുറിച്ചതും ഈ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നിരുന്നു.

എന്നാല്‍ ഊഹാപോഹങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് റൊണാള്‍ഡോ അല്‍ നസറില്‍ തുടരാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. 2027 വരെ ക്ലബ്ബില്‍ തുടരാനുള്ള കരാര്‍ റൊണാള്‍ഡോ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണ്‍ അവസാനം റൊണാള്‍ഡോ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തില്‍ അവസാന തീരുമാനം ഉണ്ടാവുക.

Content Highlights: Cristiano Ronaldo set to sign new contract with Saudi Arabia's Al-Nassr

To advertise here,contact us