ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്

അവസാന ഗ്രൂപ്പ് മത്സരത്തില്‍ മയാമിയെ സമനിലയില്‍ തളച്ച് പാമിറാസ്

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിക്ക് സമനില. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാമിറാസിനെതിരെ നടന്ന മത്സരത്തിലാണ് മയാമി സമനില വഴങ്ങിയത്. ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു.

രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്നതിന് ശേഷമാണ് മയാമി ലീഡും വിജയവും കൈവിട്ടത്. ഇതോടെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണ്ണാവസരവും ഇന്റര്‍ മയാമിക്ക് നഷ്ടമായി.

Round of 16. Dialed in. Vamos Miami 💗🖤 We will face @PSG_inside in the next round of the @FIFACWC ✨ pic.twitter.com/0K55iC6pkD

16-ാം മിനിറ്റില്‍ ടാഡിയോ അല്ലെന്‍ഡോയിലൂടെയാണ് മയാമി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്ത് മെസ്സിക്ക് യെല്ലോ കാര്‍ഡ് കാണേണ്ടി വന്നു. 65-ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ മയാമി സ്‌കോര്‍ ഇരട്ടിയാക്കി.

എന്നാല്‍ 80-ാം മിനിറ്റില്‍ പൗളീഞ്ഞോയിലൂടെ പാമിറാസിന്റെ ആദ്യ മറുപടിയെത്തി. 87-ാം മിനിറ്റില്‍ പാമിറാസ് സമനിലയും കണ്ടെത്തി. മൗറീഷ്യോയാണ് മയാമിയുടെ സമനില ഗോള്‍ നേടിയത്.

ഈ സമനിലയോടെ പാമിറാസിനും ഇന്റര്‍ മയാമിക്കും 5 പോയിന്റ് വീതമായി. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ പാമിറാസ് ഗ്രൂപ്പ് ചാംപ്യന്മാരായി. ഇതോടെ പ്രീക്വാര്‍ട്ടറില്‍ പാമിറാസ് മറ്റൊരു ബ്രസീലിയന്‍ ക്ലബ്ബായ ബോട്ടഫോഗോയെയും ഇന്റര്‍ മയാമി പിഎസ്ജിയെയും നേരിടും.

Content Highlights: Lionel Messi's Inter Miami make Club World Cup knockouts with draw vs Palmeiras

To advertise here,contact us