ഫിഫ ക്ലബ് വേൾഡ് കപ്പിൽ മമെലോഡി സൺഡൗൺസ് എഫ്സിയെ മൂന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ച് ബൊറൂസ്സിയ ഡോർട്ട്മുണ്ട്. ഫെലിക്സ് നേമച്ചേ, ഗുയിറാസി, ജോബ് ബെല്ലിങ്ങ്ഹാം, ഖുലിസോ മുഡാവോ എന്നിവർ ഡോർട്മുണ്ടിന് വേണ്ടി ഗോൾ നേടി. സൺഡൗൺസ് എഫ്സിക്ക് വേണ്ടി ലൂക്കാസ് റിബെയ്റോ, ഇക്രം റെയ്നേഴ്സ്, ലെബോ മോതിബ എന്നിവർ ഗോൾ നേടി.
ഏതായാലും ജർമൻ വമ്പന്മാരെ ഞെട്ടിച്ചായിരുന്നു ദക്ഷിണാഫ്രിക്കൻ ക്ലബിന്റെ മടക്കം. ജയത്തോടെ ഡോർട്മുണ്ട് നാല് പോയിന്റുമായി ഗ്രൂപ്പ് എഫിൽ രണ്ടാമതെത്തി.
മറ്റൊരു പ്രധാന മത്സരത്തിൽ ഉറവ റെഡ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർമിലാൻ തോൽപ്പിച്ചു. ഇന്റർമിലാന് വേണ്ടി ലൗട്ടാരോ മാർട്ടിനെസും വാലൈന്റൈൻ കാർബോണിയും ഗോൾ നേടി. റിയോമ വതനെബയാണ് ഉറവ റെഡ്സിനായി ഗോൾ നേടിയത്. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ ഗ്രൂപ്പ് ഇയിൽ ഒന്നാമതാണ് ഇന്റർ.
Content Highlights: fifa club world cup ; Inter Milan and Dortmund win