സാബിയുടെ റയലിന് ഇൻസാഗിയുടെ ഹിലാലിന്റെ കത്രികപ്പൂട്ട്; ക്ലബ് വേൾഡ് കപ്പിൽ സമനിലത്തുടക്കം

ഫിഫ ക്ലബ് വേൾഡ്കപ്പിൽ റയൽമാഡ്രിഡിന് സമനില തുടക്കം

ഫിഫ ക്ലബ് വേൾഡ്കപ്പിൽ റയൽമാഡ്രിഡിന് സമനില തുടക്കം. സൗദി ക്ലബായ അൽ ഹിലാലിനോട് ഒന്നേ ഒന്നിന്റെ സമനിലയാണ് സ്പാനിഷ് വമ്പന്മാർ ഏറ്റുവാങ്ങിയത്.

പുതിയ പരിശീലകൻ സാബി അലോൺസോക്ക് കീഴിലുള്ള ആദ്യ മത്സരമായിരുന്നു ഇത്. ബയർ ലെവർകൂസൻ പരിശീലകനായിരുന്ന ലീഗ് സീസൺ അവസാനിച്ചതോടെയാണ് റയലിലേക്ക് ചേക്കേറിയത്. മറുവശത്ത് അൽ ഹിലാലിനും പുതിയ പരിശീലകന്റെ കീഴിലായിരുന്നു മത്സരം. ഇന്റർ മിലാൻ കോച്ചായിരുന്ന സിമോൺ ഇൻസാഗി ഈ സീസണിനൊടുവിലാണ് അൽ ഹിലാലിലെത്തിയത്.

മത്സരത്തിൽ ആദ്യ പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 34-ാം മിനിറ്റിൽ ഗോൺസാലോ ഗാർഷ്യ റയലിനായി ഗോൾ നേടി. എന്നാൽ 41-ാം മിനിറ്റിൽ റൂബൻ നെവസിലൂടെ അൽ ഹിലാൽ സമനില ഗോൾ കണ്ടെത്തി.

മത്സരത്തിൽ ലഭിച്ച പെനാൽറ്റി അവസരം പാഴാക്കിയത് റയലിന് തിരിച്ചടിയായി. വാൽവെർഡെയാണ് മത്സരത്തിന്റെ അധിക സമയത്ത് കിട്ടിയ പെനാൽറ്റി എടുത്തത്. എന്നാൽ അൽ ഹിലാൽ ഗോൾ കീപ്പർ യാസിൻ അത് തട്ടിയകറ്റി. പിന്നാലെ സ്പാനിഷ് വമ്പന്മാരെ സമനിലയിൽ പിടിച്ച സൗദി ക്ലബ് ആഘോഷവും തുടങ്ങി.

Content Highlights: Xabi Alonso has disappointing start as Real Madrid coach in 1-1 draw against Al Hilal

To advertise here,contact us