ക്ലബ് ലോകകപ്പ്; റയല്‍ മാഡ്രിഡ്- അല്‍ ഹിലാല്‍ മത്സരത്തില്‍ കിലിയന്‍ എംബാപ്പെ കളിച്ചേക്കില്ല

എംബാപ്പെയുടെ ലഭ്യതയെ കുറിച്ച് മത്സരദിവസം തീരുമാനമെടുക്കുമെന്ന് കോച്ച് സാബി അലോൺസോ മാധ്യമങ്ങളോട് പ്രതികരിച്ചു

ഫിഫ ക്ലബ് ലോകകപ്പിൽ സൗദി ക്ലബ്ബായ അൽ ഹിലാലിനെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് താരം കിലിയൻ എംബാപ്പെ കളിക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. കടുത്ത പനി കാരണം ചൊവ്വാഴ്ചത്തെ പരിശീലനത്തിൽ നിന്ന് കൈലിയൻ എംബാപ്പെ വിട്ടുനിന്നിരുന്നു. ഇതോടെയാണ് അൽ-ഹിലാലിനെതിരായ റയൽ മാഡ്രിഡിന്റെ ഫിഫ ക്ലബ്ബ് ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ എംബാപ്പെയുടെ ലഭ്യതയിൽ അനിശ്ചിതത്വം ഉയരുന്നത്.

എംബാപ്പെ കളിക്കില്ലെന്ന് റയല്‍ മാഡ്രിഡ് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാൽ മയാമിയിൽ നടക്കുന്ന മത്സരത്തിൽ അദ്ദേഹത്തിന്റെ ലഭ്യത അതീവ അനിശ്ചിതത്വത്തിലാണെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എംബാപ്പെയുടെ ലഭ്യതയെ കുറിച്ച് മത്സരദിവസം തീരുമാനമെടുക്കുമെന്ന് കോച്ച് സാബി അലോൺസോ മാധ്യമങ്ങളോട് പ്രതികരിച്ചു.

Real Madrid's Kylian Mbappe doubtful against Al Hilal in Club World Cup. New head coach Xabi Alonso will make his debut on the Real bench. @gulf_news @FIFAcom #CWC2025 @realmadrid https://t.co/VEqwKCXjE9 pic.twitter.com/HY6M1Dd4ch

"ഇന്ന് രാവിലെ എംബാപ്പെയുടെ ആരോഗ്യം അൽപ്പം മെച്ചപ്പെട്ടിരുന്നു, പക്ഷേ അ​ദ്ദേഹം പൂർണ്ണമായും ഫിറ്റ്നസ് ആയിട്ടില്ല. അതിനാൽ പരിശീലനം ഒഴിവാക്കുന്നതാണ് നല്ലതെന്ന് ഞങ്ങൾ കരുതി. കാര്യങ്ങൾ മാറുമോയെന്ന് കാത്തിരുന്ന് കാണാം. മത്സരത്തിന്റെ അവസാന നിമിഷം ഒരു തീരുമാനം എടുക്കാം", മാഡ്രിഡിന്റെ ഉദ്ഘാടന മത്സരത്തിന് മുമ്പ് അലോൺസോ മാധ്യമങ്ങളോട് പറഞ്ഞു.

Kylian Mbappé has not been training with Real Madrid due to a fever, via @TheAthleticFC 🥺 pic.twitter.com/M3vzfVnbHF

ജൂൺ 19 ന് ഇന്ത്യൻ സമയം പുലർച്ചെ 12.30നാണ് റയൽ മാഡ്രിഡിന്റെയും അൽ-ഹിലാലിന്റെയും മത്സരം. എംബാപ്പെയുടെ അഭാവം റയൽ മാഡ്രിഡിന് വലിയ തിരിച്ചടി സ‍ൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സ്ക്വാഡിൽ മികച്ച സെന്റർ ഫോർവേഡ് ഇല്ലാത്തതിനാൽ എംബാപ്പെ ഇല്ലാത്തത് പുതിയ കോച്ച് സാബി അലോൺസോയ്ക്കും തലവേദന സൃഷ്ടിക്കും. കാൽമുട്ടിന് പരിക്കേറ്റതിനാൽ യുവ സ്ട്രൈക്കർ എൻഡ്രിക്കിനും ടൂർ‌ണമെന്റ് നഷ്ടമാകും. പിഎസ്ജിയിൽ നിന്ന് സാന്റിയാ​ഗോ ബെർണബ്യൂവിൽ എത്തിയതിന് ശേഷം ഈ സീസണിൽ ലാലിഗയിൽ 31 ഗോളുകൾ നേടിയ എംബാപ്പെ മികച്ച ഫോമിലായിരുന്നു.

Content Highlights: FIFA Club World Cup 2025: Kylian Mbappe might miss Real Madrid vs Al Hilal match

To advertise here,contact us