മാഞ്ചസ്റ്റര്‍ സിറ്റിയുടെ പുതിയ ക്യാപ്റ്റനായി ബെര്‍ണാഡോ സില്‍വയെ നിയമിച്ചു. പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായാണ് സിറ്റി പുതിയ ക്യാപ്റ്റനായി സില്‍വയെ തിരഞ്ഞെടുത്തത്. സില്‍വയ്ക്കൊപ്പം റോഡ്രി, റൂബന്‍ ഡയസ്, എര്‍ലിങ് ഹാലണ്ട് എന്നിവരെ ടീമിന്റെ വൈസ് ക്യാപ്റ്റന്മാരായി തിരഞ്ഞെടുക്കുകയും ചെയ്തു.
🚨🔵 Bernardo Silva has been named as new Manchester City captain.“This season for sure will be at City, I’m going to stay. I've had options in the past and this year, like last, my option is to stay”. pic.twitter.com/9rsYfb5oz9
ഇത്തവണ പതിവിന് വിപരീതമായി സിറ്റി ഹെഡ് കോച്ച് പെപ് ഗ്വാര്‍ഡിയോള ഇത്തവണ നേരിട്ടാണ് ടീം ക്യാപ്റ്റനെ തിരഞ്ഞെടുത്തത്. നേരത്തെ ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാന്‍ കളിക്കാരെയും സ്റ്റാഫുകളെയും അനുവദിക്കുകയാണ് ഗ്വാര്‍ഡിയോള ചെയ്യാറുള്ളത്.
30കാരനായ ബെര്‍ണാഡോ സില്‍വയുടെ സിറ്റിയിലെ അവസാന സീസണാണിത്. സിറ്റിയുമായുള്ള സില്‍വയുടെ കരാര്‍ 2026ല്‍ അവസാനിക്കും. ക്ലബ്ബില്‍ കരാര്‍ നീട്ടാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം സൂചന നല്കി. 2017 ല്‍ എഎസ് മൊണാക്കോയില്‍ നിന്ന് ചേര്‍ന്ന മിഡ്ഫീല്‍ഡര്‍, തന്റെ ബാല്യകാല ക്ലബ്ബായ ബെന്‍ഫിക്കയിലേക്ക് മടങ്ങാനാണ് സാധ്യതയുള്ളത്.
Content Highlights: Bernardo Silva has been announced as Manchester City’s new captain