രണ്ടടിച്ച് ചെല്‍സി തുടങ്ങി; ക്ലബ്ബ് ലോകകപ്പില്‍ ലോസ് ആഞ്ചല്‍സിനെ വീഴ്ത്തി

മത്സരത്തിന്റെ 34-ാം മിനിറ്റിലാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ പിറക്കുന്നത്

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ വരവറിയിച്ച് ചെല്‍സി. ആദ്യ മത്സരത്തില്‍ ലോസ് ആഞ്ചല്‍സ് എഫ്‌സിയെ തകര്‍ത്താണ് ചെല്‍സി തുടക്കം ഗംഭീരമാക്കിയത്. മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ വിജയമാണ് നീലപ്പട സ്വന്തമാക്കിയത്. ചെല്‍സിക്ക് വേണ്ടി പെഡ്രോ നെറ്റോയും എന്‍സോ ഫര്‍ണാണ്ടസും ഗോള്‍ കണ്ടെത്തി.

Off to a great start. 🙌 pic.twitter.com/l4t0MhLMle

മത്സരത്തിന്റെ 34-ാം മിനിറ്റിലാണ് ചെല്‍സിയുടെ ആദ്യ ഗോള്‍ പിറക്കുന്നത്. നിക്കോളാസ് ജാക്‌സന്റെ അസിസ്റ്റില്‍ പെഡ്രോ നെറ്റോയാണ് ആദ്യം വലകുലുക്കിയത്. ആദ്യ പകുതി ഒരു ഗോള്‍ ലീഡോടെ ചെല്‍സി അവസാനിപ്പിച്ചു.

രണ്ടാം പകുതിയില്‍ നേടിയ ഗോളോടെ ചെല്‍സി വിജയം ഉറപ്പിച്ചു. 79-ാം മിനിറ്റില്‍ എന്‍സോ ഫര്‍ണാണ്ടസാണ് ലക്ഷ്യം കണ്ടത്. പകരക്കാരനായി എത്തിയ ലിയാം ഡിലാപാണ് ഗോളിന് വഴിയൊരുക്കിയത്.

Content Highlights: FIFA Club World Cup 2025: Neto, Fernandez shine as Chelsea beat LAFC 2-0 in tournament opener

To advertise here,contact us