ഗോളോട് ഗോൾ....; ക്ലബ് ക്ലബ് വേൾഡ് കപ്പിൽ ഓക്ലാൻഡ് സിറ്റിയെ 10 ഗോളുകൾക്ക് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക്

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഗംഭീര വരവറിയിച്ച് ബയേൺ മ്യൂണിക്ക്.

ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഗംഭീര വരവറിയിച്ച് ബയേൺ മ്യൂണിക്ക്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഓക്ലാൻഡ് സിറ്റിയെ എതിരില്ലാത്ത 10 ഗോളിന് തകർത്തു. കിങ്‌സ്‌ലി കോമാൻ, മൈക്കിൾ ഒലീസ, തോമസ് മുള്ളർ എന്നിവർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ജമാൽ മുസ്‌ലിയാല ഹാട്രിക്ക് നേടി. സാച്ച ബോയി ശേഷിക്കുന്ന ഒരു ഗോൾ നേടി.

ക്ലബ് വേൾഡ് കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇത്. ന്യൂസിലാൻഡിൽ നിന്നുള്ള ക്ലബാണ് ഓക്ലാൻഡ് സിറ്റി.

ഫിഫ വേൾഡ് കപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ന് മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയും സൗദി ക്ലബ് അൽ അഹ്‍ലിയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.

Content Highlights:Bayern Munich Smash Auckland City FC 10-0 At The FIFA Club World Cup

To advertise here,contact us