ഫിഫ ക്ലബ്ബ് ലോകകപ്പ്; ജാക്ക് ഗ്രീലിഷിനെ ടീമില്‍ നിന്ന് പുറത്താക്കി മാഞ്ചസ്റ്റര്‍ സിറ്റി

ടൂർണമെന്റിന് വേണ്ടി സിറ്റി കോച്ച് പെപ് ഗ്വാർഡിയോള 27 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു

വരാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിനുള്ള ടീമിൽ‌ നിന്ന് ഇം​ഗ്ലണ്ട് താരം ജാക്ക് ​ഗ്രീലിഷിനെ പുറത്താക്കി മാഞ്ചസ്റ്റർ സിറ്റി. ജൂൺ 15ന് അമേരിക്കയിൽ ആരംഭിക്കുന്ന ടൂർണമെന്റിന് വേണ്ടി സിറ്റി കോച്ച് പെപ് ഗ്വാർഡിയോള 27 അംഗ ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഈ ടീമിൽ നിന്നാണ് ഇം​ഗ്ലീഷ് ഫോർവേർഡ് ഗ്രീലിഷിനെയും മുൻ ക്യാപ്റ്റൻ കെയ്ൽ വാക്കറെയും ഒഴിവാക്കിയത്.

35 കളിക്കാരെ വരെ ടീമിൽ ഉൾപ്പെടുത്താൻ അനുവാദമുണ്ടായിരുന്നിട്ടും ​ഗ്രീലിഷിനെയും കെയ്ൽ‌ വാക്കറെയും ഒഴിവാക്കിയത് ശ്രദ്ധേയമായി. സിറ്റിയുടെ ഏറ്റവും പുതിയ നാല് സൈനിംഗുകളായ റയാൻ ചെർക്കി, റയാൻ ഐറ്റ്-നൂറി, ടിജാനി റെയ്ൻഡേഴ്സ്, മാർക്കസ് ബെറ്റിനെല്ലി എന്നിവരെല്ലാം ടീമിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. അടുത്തിടെ കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് തിരിച്ചെത്തിയ സ്പാനിഷ് താരം റോഡ്രി ഉൾപ്പെടെയുള്ള പ്രധാന താരങ്ങളും ടീമിലുണ്ട്.

Your City travelling squad for the @FIFACWC 📋🔒#TakeItToTheWorld 🌍 pic.twitter.com/J3j8zRuP3g

അതേസമയം ജാക്ക് ​ഗ്രീലിഷിന് സിറ്റിയിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്നു. കൂടുതൽ സമയം കളിക്കാനും ​ഗ്രീലിഷിന് സിറ്റിയിൽ അവസരം ലഭിച്ചിരുന്നില്ല. 2024-25 സീസണിൽ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ മാത്രമാണ് ​ഗ്രീലിഷ് ആദ്യ ഇലവനിൽ ഇടം നേടിയത്. ക്രിസ്റ്റൽ പാലസിനെതിരെ പരാജയപ്പെട്ട എഫ്എ കപ്പ് ഫൈനലിലും 29കാരനായ ഗ്രീലിഷിനെ കളത്തിലിറക്കിയിരുന്നില്ല.

❎🏆🏴󠁧󠁢󠁥󠁮󠁧󠁿 Jack Grealish también se queda fuera de la convocatoria para el Mundial de Clubes de parte del Manchester City. ➡️ Se espera que salga del club este verano. pic.twitter.com/hcddn0fSd7

2021ൽ ആസ്റ്റൺ വില്ലയിൽ നിന്ന് 100 ദശലക്ഷം പൗണ്ടിന് സിറ്റിയിലെത്തിയ ഗ്രീലിഷിന് രണ്ട് വർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്. എന്നാൽ‌ ക്ലബ്ബ് ലോകകപ്പിനുള്ള ടീമിൽ നിന്ന് പുറത്താക്കിയതോടെ താരത്തിന്റെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Content Highlights: Jack Grealish left out of Man City squad for FIFA Club World Cup

To advertise here,contact us