ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ കൊളംബിയയോട് സമനില പിടിച്ച് ലോകചാംപ്യന്മാരായ അര്‍ജന്റീന. അര്‍ജന്റീനയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോളുകള്‍ വീതം നേടി പിരിഞ്ഞു. കൊളംബിയയ്ക്ക് വേണ്ടി യുവതാരം ലൂയിസ് ഡയസ് ഗോള്‍ നേടിയപ്പോള്‍ തിയാഗോ അല്‍മാദയിലൂടെ അര്‍ജന്റീന മറുപടി പറഞ്ഞു. പത്ത് പേരുമായി പൊരുതിയാണ് ലയണല്‍ മെസ്സിയും സംഘവും സമനില നേടിയത്.
FT: 🇦🇷 Argentina 1-1 Colombia 🇨🇴⚽️ Thiago Almada pic.twitter.com/SCrEknMIFz
ആദ്യപകുതിയില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയയാണ് മുന്നിലെത്തിയത്. 24-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഗോളിലൂടെയാണ് യുവതാരം അര്‍ജന്റീനയുടെ വലകുലുക്കിയത്. ആദ്യപകുതി കൊളംബിയയ്ക്ക് അനുകൂലമായാണ് പിരിഞ്ഞത്.
Hay q matarlo corta, no puede hacer eso.#FIFAWorldCup #luchodiaz https://t.co/JoygFo1PgX
രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമുകളും മുന്നേറ്റം നടത്തിയെങ്കിലും ഗോള്‍ വീണില്ല. 70-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോവേണ്ടി വന്നു. ഇതോടെ അര്‍ജന്റീന പത്തുപേരായി ചുരുങ്ങി.
78-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ മെസ്സിയെ പിന്‍വലിക്കുകയും ചെയ്തു. 81-ാം മിനിറ്റില്‍ തിയാഗോ അല്‍മാദ അര്‍ജന്റീനയ്ക്കായി ഗോള്‍ മടക്കി. രണ്ട് പ്രതിരോധക്കാരെ ഡ്രിബിള്‍ ചെയ്ത് മുന്നേറിയ താരം കൊളംബിയന്‍ വലയില്‍ പന്തെത്തിക്കുകയായിരുന്നു. മെസ്സിക്ക് പകരക്കാരനായി കളത്തിലെത്തി എസക്കിയേല്‍ പലാസിയോസാണ് സമനില ഗോളിന് വഴിയൊരുക്കിയത്.
Eliminatoire AmériqueduSud 16e journée.Match nul (1-1) entre Argentine et Colombie. Carton rouge E. Fernandez à la 70e. Messi a été remplacé après le carton rouge. ⚽️ Egalisation de Thiago Almada 🇦🇷 à la 81e minute pic.twitter.com/hGXrreoW1K
യോഗ്യതാ റൗണ്ടില്‍ 16 കളിയില്‍ 35 പോയിന്റുമായി അര്‍ജന്റീന ഒന്നാമതാണ്. 16 മത്സരങ്ങളില്‍നിന്ന് 22 പോയിന്റുമായി ആറാം സ്ഥാനത്താണ് കൊളംബിയ.
Content Highlights: Lionel Messi’s Argentina rescue a draw with 10 players against Colombia at the 2026 World Cup Qualifiers