വിനീഷ്യസിന്‍റെ ഗോളില്‍ പരാഗ്വേയെ തകർത്തു; 2026 ഫിഫ ലോകകപ്പ് യോഗ്യത നേടി ബ്രസീല്‍

വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്

icon
dot image

2026 ഫിഫ ലോകകപ്പ് യോഗ്യത ഉറപ്പിച്ച് ബ്രസീല്‍. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ പരാഗ്വേയ്‌ക്കെതിരെ നിര്‍ണായക വിജയം നേടിയതോടെയാണ് ബ്രസീല്‍ യോഗ്യത ഉറപ്പിച്ചത്. പരാഗ്വേയ്‌ക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീലിന്റെ വിജയം.

🚨 OFFICIAL: Brazil have qualified to the 2026 FIFA World Cup. Congratulations! pic.twitter.com/mbRtdeiXxf

ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിനീഷ്യസ് ജൂനിയറാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്. 44-ാം മിനിറ്റില്‍ മാത്യൂസ് കുഞ്ഞ്യയുടെ അവിശ്വസനീയമായ അസിസ്റ്റാണ് ഗോളിന് വഴിയൊരുക്കിയത്. ഈ ഗോള്‍ ബ്രസീലിന് ആദ്യ പകുതിക്ക് തൊട്ടുമുമ്പ് നിര്‍ണായകമായ ലീഡ് നല്‍കി. പരാഗ്വേയ്‌ക്കെതിരെ ബ്രസീല്‍ ആധിപത്യം പുലര്‍ത്തിയെങ്കിലും പിന്നീട് ഗോള്‍ കണ്ടെത്താനായില്ലെങ്കിലും വിജയവും ലോകകപ്പ് യോഗ്യതയും ഉറപ്പിച്ചു.

കാര്‍ലോ ആഞ്ചലോട്ടിയുടെ ബ്രസീല്‍ പരിശീലകനായുള്ള ആദ്യ വിജയമാണിത്. ആന്‍സെലോട്ടിക്ക് കീഴില്‍ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോട് ഗോള്‍രഹിത സമനില വഴങ്ങിയ ബ്രസീലിന് പരാഗ്വേയ്‌ക്കെതിരെ വിജയം അനിവാര്യമായിരുന്നു. ഈ വിജയത്തോടെ യോഗ്യതാ മത്സരങ്ങളില്‍ 25 പോയന്റുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. 35 പോയന്റുമായി അര്‍ജന്റീനയാണ് ഒന്നാമത്.

Content Highlights: Brazil vs Paraguay: Vinicius goal enough as Selecao qualify for FIFA World Cup 2026

To advertise here,contact us
To advertise here,contact us
To advertise here,contact us