'പോർച്ചു​ഗലിനും റൊണാൾഡോയ്ക്കും അഭിനന്ദനങ്ങൾ, അതൊരു മികച്ച മത്സരമായിരുന്നു': ലിയോണൽ സ്കെലോണി

ഫൈനലിസിമ മത്സര തീയതിയെക്കുറിച്ചാണ് സ്കെലോണി പിന്നീട് സംസാരിച്ചത്

യുവേഫ നേഷൻസ് ലീ​ഗ് ഫുട്ബോളിൽ വി‍ജയികളായ പോർച്ചു​ഗലിനെയും ടീം ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെയും അഭിനന്ദിച്ച് അർജന്റീന ഫുട്ബോൾ ടീം പരിശീലകൻ ലിയോണൽ സ്കെലോണി. പോർച്ചു​ഗലിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും അഭിനന്ദനങ്ങൾ. നേഷൻസ് ലീ​ഗ് ഫൈനൽ മികച്ചയൊരു മത്സരമായിരുന്നു. സ്പെയിൻ ഫുട്ബോളിനും എന്റെ അഭിനന്ദനങ്ങൾ. മറ്റെന്നാൾ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ കൊളംബിയയെ നേരിടുന്നതിന് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്കെലോണി.

ഫൈനലിസിമ മത്സര തീയതിയെക്കുറിച്ചാണ് സ്കെലോണി പിന്നീട് സംസാരിച്ചത്. ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങളൊന്നുമില്ലെന്നാണ് അർജന്റീനൻ പരിശീലകന്റെ വാക്കുകൾ. ഒരുപക്ഷേ ഈ വർഷം ഫൈനലിസിമ നടന്നേക്കില്ല. അടുത്ത വർഷം നടക്കുമോയെന്ന് എനിക്ക് അറിയില്ല. ഇക്കാര്യം എനിക്ക് തീരുമാനിക്കാൻ കഴിയില്ല. സ്കെലോണി വ്യക്തമാക്കി.

ലാറ്റിനമേരിക്കൻ ടീമുകളുടെ 2026 ഫിഫ ഫുട്ബോൾ ലോകകപ്പ് യോ​ഗ്യതാ റൗണ്ടിൽ ജൂൺ 11നാണ് അർജന്റീനയും കൊളംബിയയും തമ്മിലുള്ള മത്സരം. 15 മത്സരങ്ങളിൽ 11 എണ്ണത്തിൽ വിജയിച്ച അർജന്റീനയാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ളത്. 15 മത്സരങ്ങളിൽ അഞ്ചിൽ മാത്രം വിജയിച്ച കൊളംബിയ പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്താണ്.

Content Highlights: I congratulate Portugal and Cristiano Ronaldo says Lionel Scaloni

To advertise here,contact us