യുവേഫ ചാംപ്യന്‍സ് ലീഗ് 2024-25; ഡെംബല മികച്ച താരം, യമാലിന് ടൂർണമെന്‍റ് ഇലവനിൽ ഇടം

യുവേഫ ചാംപ്യന്‍സ് ലീഗ് ടീം ഓഫ് ദി സീസണില്‍ ഏഴ് പിഎസ്ജി താരങ്ങള്‍ ഇടം പിടിച്ചു

icon
dot image

യുവേഫ ചാംപ്യന്‍സ് ലീഗ് 2024 -25 പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബല സ്വന്തമാക്കി. ടീമിനെ ഫൈനല്‍ വരെ എത്തിക്കുന്നതിലും ആദ്യ കിരീടം കിരീടം നേടികൊടുക്കുന്നതിലും താരം നിർണായക പങ്കുവഹിച്ചിരുന്നു. ഇതോടെ ബാലൻഡിയോർ സാധ്യത പട്ടികയിലും താരം നേട്ടമുണ്ടാക്കി.

പിഎസ്ജിയുടെ 19കാരനായ യുവ താരം ഡെസിര്‍ ഡുവേയാണ് മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഫൈനലില്‍ ഇരട്ട ഗോളും അസിസ്റ്റുമടക്കം നിരവധി മുന്നേറ്റങ്ങള്‍ നടത്തി ഡുവേ ശ്രദ്ധേയനായിരുന്നു.

അതേസമയം യുവേഫ ചാംപ്യന്‍സ് ലീഗ് ടീം ഓഫ് ദി സീസണില്‍ ഏഴ് പിഎസ്ജി താരങ്ങള്‍ ഇടം പിടിച്ചു. ബാഴ്‌സലോണയുടെ രണ്ട് താരങ്ങളും ഇന്റര്‍ മിലാന്‍, ആഴ്‌സണല്‍ ടീമുകളില്‍ നിന്ന് ഓരോ താരങ്ങളും യുവേഫ അന്തിമ ഇലവനില്‍ ഇടംപിടിച്ചു.

ഗോള്‍ കീപ്പര്‍ ഡൊണ്ണാരുമ, പ്രതിരോധ താരങ്ങളായ മാര്‍ക്വിനോസ്, ഹക്കിമി, ന്യൂനോ മെന്‍ഡസ്, മധ്യനിര താരം വിറ്റിഞ്ഞ, മുന്നേറ്റത്തില്‍ ഡെംബലെ, ഡുവേ എന്നിവരാണ് പിഎസ്ജിയില്‍ നിന്ന് ഇടം കണ്ടത്. ബാഴ്‌സയില്‍ നിന്ന് റഫീഞ്ഞയും ലമീന്‍ യമാലും ഇടംപിടിച്ചു. പ്രതിരോധ താരം ബസ്‌റ്റോണിയാണ് ഇന്റര്‍ മിലാനിൽ നിന്നുള്ള താരം. ആഴ്‌സണലില്‍ നിന്ന് ഡെക്ലാന്‍ റൈസും ഇടംപിടിച്ചു.

Content Highlights: Ousmane Dembele named 2024/25 UEFA Champions League Player of the Season

To advertise here,contact us
To advertise here,contact us
To advertise here,contact us