സ്റ്റേഡ് ഡി റീംസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് പാരിസ് സെന്റ് ജർമൻ ഫ്രഞ്ച് കപ്പ് ജേതാക്കൾ. കൂപ്പെ ഡി ഫ്രാൻസ് എന്നറിയപ്പെടുന്ന ചാമ്പ്യൻഷിപ്പിൽ ജയിച്ചതോടെ മികച്ച തയ്യാറെടുപ്പാണ് പി എസ് ജി ചാമ്പ്യൻസ് ലീഗ് ഫൈനലിന് നടത്തുന്നത്. നേരത്തെ ഫ്രഞ്ച് ലീഗും പി എസ് ജി സ്വന്തമാക്കിയിരുന്നു. 34 മത്സരങ്ങളിൽ നിന്ന് 84 പോയിന്റ് നേടിയിരുന്നു നേട്ടം.
മത്സരത്തിൽ ആദ്യ പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ബ്രാഡ്ലി ബാർക്കോള രണ്ടും അഷറഫ് ഹക്കീമി ഒന്നും ഗോൾ നേടി. 16 , 19 മിനിറ്റുകളിയായിരുന്നു ബാർക്കോളയുടെ ഗോളുകൾ. 43 -ാം മിനിറ്റിലാണ് അഷ്റഫ് ഹക്കീമിയുടെ ഗോൾ.
Content Highlights: PSG beat Reims to win French Cup in perfect Champions League warm-up